മൂന്നാറില്‍ വീണ്ടും പുലികളിറങ്ങി.

മൂന്നാറില്‍ വീണ്ടും പുലികളിറങ്ങി.

0
757
ജോണ്‍സണ്‍ ചെറിയാന്‍.
മൂന്നാര്‍: കുണ്ടള എസ്റ്റേറ്റില്‍ പുതുക്കടി ഡിവിഷനില്‍ പുലിയിറങ്ങി. ബുധനാഴ്ച വൈകീട്ട് 5.45ന് പുതുക്കടി കവലക്കു സമീപമുള്ള കുടിവെള്ളസംഭരണിയോടു ചേര്‍ന്നുള്ള കാട്ടിലാണ് അഞ്ചു പുലികളെ കണ്ടത്. എസ്റ്റേറ്റിലെ തൊഴിലാളിയായ ശേഖര്‍ കാട്ടിനുള്ളില്‍ അനക്കം കേട്ട് നോക്കിയപ്പോഴാണ് പുലികളെ കണ്ടത്. നാലെണ്ണം ഓടി കാട്ടിലേക്ക് മറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി മൂന്നാറിലെ തോട്ടം മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. പകല്‍ സമയത്തുപോലും വീടിനുപുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. മൂന്നു മാസത്തിനിടയില്‍ 17 പശുക്കളെയാണ് കന്നിമല, പെരിയവര മേഖലകളില്‍ വന്യജീവികള്‍ കൊന്നത്. കന്നിമല ടോപ് ഡിവിഷനില്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞിരിന്നു.

Share This:

Comments

comments