ഗണേശോത്സവ ആഘാഷത്തിനുള്ള തയ്യാറെടുപ്പിനിടെ മുംബൈയില്‍ മലയാളി ബാലിക ഷോക്കേറ്റ് മരിച്ചു.

ഗണേശോത്സവ ആഘാഷത്തിനുള്ള തയ്യാറെടുപ്പിനിടെ മുംബൈയില്‍ മലയാളി ബാലിക ഷോക്കേറ്റ് മരിച്ചു.

0
753
ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ:ഗണേശോത്സവ ആഘാഷത്തിനുള്ള തയ്യാറെടുപ്പിനിടെ മുംബൈയില്‍ മലയാളി ബാലിക ഷോക്കേറ്റ് മരിച്ചു. ഓള്‍ഡ് പനവേല്‍ തക്ക വില്ലേജിലെ മൊറാജ് കോംപ്ലക്സില്‍ താമസിക്കുന്ന തൃശ്ശൂര്‍ നാലാങ്കണ്ണി സ്വദേശി രാധാകൃഷ്ണന്റെയും പ്രസീതയുടെയും ഏകമകള്‍ ഗായത്രിയാണ് (8) മരിച്ചത്.
വീട്ടില്‍നിന്ന് കളിക്കാനിറങ്ങിയ പെണ്‍കുട്ടി ഗണപതി മണ്ഡപത്തിലെ തൂണില്‍ പിടിച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ് സമീപവാസികള്‍ പറയുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാന്താ കോളനിയിലെ മഹാത്മാ എഡ്യുക്കേഷന്‍ സൊസൈറ്റി സ്കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്. അപകടവിവരമറിഞ്ഞ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മ പ്രസീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം എം.ജി.എം. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്. നാട്ടില്‍നിന്ന് ബന്ധുക്കളെത്തിയശേഷം മൃതദേഹം സംസ്കരിക്കും.

Share This:

Comments

comments