Sunday, May 19, 2024
HomeNewsപ്രവാസികള്‍ അറബി ഭാഷ പഠിക്കുവാന്‍ ശ്രദ്ധിക്കണം. ഡോ. ആര്‍. സീതാരാമന്‍.

പ്രവാസികള്‍ അറബി ഭാഷ പഠിക്കുവാന്‍ ശ്രദ്ധിക്കണം. ഡോ. ആര്‍. സീതാരാമന്‍.

പ്രവാസികള്‍ അറബി ഭാഷ പഠിക്കുവാന്‍ ശ്രദ്ധിക്കണം. ഡോ. ആര്‍. സീതാരാമന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ: പ്രവാസികള്‍ ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്‌കാരവും മനസ്സിലാക്കുവാനും ഉള്‍കൊള്ളുവാനും ശ്രദ്ധിക്കണമെന്ന് ദോഹാ ബാങ്ക് ഗ്രൂപ്പ് സി. ഇ. ഒ. ഡോ. ആര്‍. സീതാരാമന്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഗ്രന്ഥമായ സ്‌പോക്കണ്‍ അറബിക് ഫോര്‍ എവരിഡേയുടെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ഗള്‍ഫ് നാടുകളും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നത്. ഈ ബന്ധത്തിന് ശക്തിപകരാനും കൂടുതല്‍ രചനാത്മകമായ രീതിയില്‍ നിലനിര്‍ത്താനും അറബി ഭാഷാ പ്രചാരണത്തിന് കഴിയും. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഒരിക്കലും സമൂഹങ്ങളെ പരസ്പരം അകറ്റുവാന്‍ കാരണമാവരുതെന്നും ഭാഷാപഠനം അനായാസകരമാക്കാന്‍ സഹായകമാകുന്ന ഏത് ശ്രമവും ശ്‌ളാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. മാനവ സംസ്‌കൃതിയുടെ അടിസ്ഥാന സ്രോതസായ ഭാഷകളെ പരിപോഷിപ്പിക്കുവാനും കൂടുതല്‍ അടുത്തറിയുവാനും സോദ്ദേശ്യപരമായ ശ്രമങ്ങള്‍ നടത്തുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ലോകത്ത് ഏറ്റവും സജീവമായ ഭാഷകളിലൊന്നാണ് അറബി ഭാഷ. ഗള്‍ഫ് തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് ഏറെ സഹായകകരമായ ഒരു സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. അറബികളും ഇന്ത്യക്കാരും തമ്മില്‍ കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ അറബി ഭാഷ സഹായകരമാകുമെന്നും ഈയര്‍ഥത്തില്‍ അമാനുല്ലയുടെ കൃതിയുടെ പ്രസക്തി ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.ബി. പി. എന്‍. പ്രസിഡണ്ട് കെ. എം. വര്‍ഗീസ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഐ.സി.ബി. എഫ്. മുന്‍ പ്രസിഡണ്ട് കരീം അബ്ദുല്ല, വിനോദ്, മുഹമ്മദ് റാഫി, കെ. വി. അബ്ദുല്ലക്കുട്ടി, മുഹമ്മദ് ത്വയ്യിബ് സംസാരിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.
ന്യൂഡല്‍ഹി കേ ന്ദ്രമായ ഗുഡ് വേര്‍ഡ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കൃതി തുടക്കക്കാര്‍ക്ക് അധ്യാപകന്റെ സഹായം കൂടാതെ സ്‌പോക്കണ്‍ അറബികിന്റെ പ്രാഥമിക പാഠങ്ങള്‍ പരിചയപ്പെടുത്തുതാണെ് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
മീഡിയ പ്‌ളസാണ് പുസ്തകത്തിന്റെ ഖത്തറിലെ വിതരണക്കാര്‍.
ഫേട്ടോ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഗ്രന്ഥമായ സ്‌പോക്കണ്‍ അറബിക് ഫോര്‍ എവരിഡേ എന്ന കൃതിയുടെ പരിഷ്‌ക്കരിച്ച പതിപ്പ് ഐ.ബി. പി. എന്‍. പ്രസിഡണ്ട് കെ. എം. വര്‍ഗീസിന് ആദ്യ പ്രതി നല്‍കി ദോഹാ ബാങ്ക് ഗ്രൂപ്പ് സി. ഇ. ഒ. ഡോ. ആര്‍. സീതാരാമന്‍ പ്രകാശനം ചെയ്യുന്നു.16
RELATED ARTICLES

Most Popular

Recent Comments