Saturday, April 20, 2024
HomeGulfമൊബൈല്‍ കോള്‍ നിരക്കുകള്‍ ഇനിയും കുറയും.

മൊബൈല്‍ കോള്‍ നിരക്കുകള്‍ ഇനിയും കുറയും.

മൊബൈല്‍ കോള്‍ നിരക്കുകള്‍ ഇനിയും കുറയും.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകള്‍ വീണ്ടും കുറഞ്ഞേക്കും. ജിയോയുടെ കടന്നു വരവാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ജിയോ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഏത് നെറ്റ്വര്‍ക്കിലേക്കും സൗജന്യ വോയസ് കോളുകളാണ് നല്‍കുന്നത്. ഇതോടെയാണ് ഐയുസിയില്‍ കുറവു വരുത്താന്‍ ട്രായ് തീരുമാനിച്ചത്.
ഒരു നെറ്റ്വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്ബോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്‌ട് യൂസേജ് ചാര്‍ജ്(ഐയുസി) ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് ട്രായ് ശ്രമിക്കുന്നത്. നിലവില്‍ മിനിറ്റിന് 14 പൈസയാണ് ഉപഭോക്താക്കളില്‍ നിന്ന് ഐയുസിയായി മൊബൈല്‍ സേവന ദാതാക്കള്‍ ഈടാക്കുന്നത്. ആദ്യഘട്ടത്തില്‍ ഇത് ഏഴ് പൈസയും പിന്നീട് മൂന്ന് പൈസയുമായി കുറയ്ക്കാനാണ് ആലോചിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ചാര്‍ജ് എടുത്തുകളയുകയും ചെയ്യും.
രാജ്യത്തെ ടെലികോം ഭീമനായ എയര്‍ടെല്‍ നിലവില്‍ ഈടാക്കുന്ന ഐയുസി തുകയില്‍ വര്‍ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രായ് ചെയര്‍മാന് കത്തയച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെയാണ് നിരക്ക് വീണ്ടും കുറയ്ക്കാന്‍ ട്രായ് തയ്യാറെടുക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments