ജോണ്‍സണ്‍ ചെറിയാന്‍.
പാര്‍ട്ടി ഫണ്ടിലേക്ക് പിരിവ് നല്‍കാത്തതതിന് പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിനിമ ചിത്രീകരണം തടസ്സപ്പെടുത്തിയതായി പരാതി. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് തടസ്സപ്പെട്ടത്. ചിത്രീകരണം നിര്‍ത്തിവെച്ചതോടെ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പത്തനാപുരം പൊലീസില്‍ പരാതി നല്‍കി.
സച്ചിന്‍ എന്ന സിനിമയുടെ ചിത്രീകരണം ഒരു മാസത്തോളമായി പുനലൂര്‍, പത്തനാപുരം മേഖലകളില്‍ നടന്നു വരികയാണ്. കഴിഞ്ഞ ദിവസം പത്തനാപുരം പള്ളിമുക്കില്‍ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഫണ്ടിലേക്ക് വന്‍ തുക പിരിവ് ചോദിച്ച് എത്തിയത്. എന്നാല്‍ പിരിവ് നല്‍കാനാകില്ലെന്ന് നിര്‍മ്മാതാവ് അറിയിച്ചു. ഇതോടെയാണ് ചിത്രീകരണം അലങ്കോലപ്പെടുത്തിയതെന്ന് നിര്‍മ്മാതാവ് പറയുന്നു.
ഷൂട്ടിങ് പൊതു ജനത്തിന് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് ചിത്രീകരണം തടസ്സപ്പെടുത്തിയത്. ഏഴ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അണിയറക്കാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് നിര്‍മ്മാതാവ് പത്തനാപുരം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ എന്താണ് സംഭവമെന്ന് അറിയില്ലെന്നും അന്വേഷിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം അറിയിച്ചു.
ക്രിക്കറ്റ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ഫഹദ് ഫാസില്‍ നായകനായ മണിരത്നം എന്ന ചിത്രത്തിന്റെ സംവിധായകനാണ് സന്തോഷ് നായര്‍. ധ്യാന്‍ ശ്രീനിവാസനാണ് സച്ചിനിലെ നായകന്‍. അജുവര്‍ഗീസ്,ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, മണിയന്‍പിള്ള രാജു,അന്ന രേഷ്മ, തുടങ്ങിയവരാണ് സച്ചിനില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.