Tuesday, May 7, 2024
HomeNewsബ്ലൂവെയില്‍ ഇന്റര്‍നെറ്റില്‍ നിന്നും നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.

ബ്ലൂവെയില്‍ ഇന്റര്‍നെറ്റില്‍ നിന്നും നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.

ബ്ലൂവെയില്‍ ഇന്റര്‍നെറ്റില്‍ നിന്നും നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: രാജ്യത്തെ കൗമാരക്കാര്‍ക്കിടയില്‍ അപകടകരമായ രീതിയില്‍ പ്രചരിച്ച മരണ ഗെയിമായ ബ്ലൂവെയിലിനെതിരെ ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ബ്ലൂവെയിലുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക്, വാട്സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം, മൈക്രോസോഫ്റ്റ്,യാഹൂ എന്നിവരോട് ആവശ്യപ്പെട്ടു. ബ്ലൂവെയിലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. കൂടാതെ പാര്‍ലമെന്റിലും ഇത് ഉന്നയിക്കപ്പെട്ടിരുന്നു.
ബ്ലൂവെയില്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഐ.ടി ഇലക്‌ട്രോണിക്സ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതിനാല്‍ തന്നെ ഗെയിമുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും ഉടനടി നീക്കം ചെയ്യണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു. കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തരവെന്നും വിവരമുണ്ട്.
നേരത്തെ, ഈ ഗെയിം കളിച്ച രണ്ടോളം കുട്ടികള്‍ രാജ്യത്ത് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്താണ് ബ്ലൂ വെയ്ല്‍ ഗെയിം…
ഒരു മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയ്ല്‍. അതായത് ഇത് കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച്‌ അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് രീതി. ഗെയിം തുടങ്ങുമ്ബോള്‍ തന്നെ ചില നിര്‍ദ്ദേശങ്ങളെത്തും. രാത്രി ഒറ്റയ്ക്ക് ഇരുന്ന് ഹൊറര്‍ സിനിമകള്‍ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയില്‍ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളില്‍ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകള്‍ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥര്‍ പറയുന്നു. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്ബതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്.
RELATED ARTICLES

Most Popular

Recent Comments