Friday, April 26, 2024
HomeCinemaഅപ്പുണ്ണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ്.

അപ്പുണ്ണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ്.

അപ്പുണ്ണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ്.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പോലീസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കും. കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചുവെന്ന അഭിഭാഷകന്‍റെ മൊഴി വിശ്വസിക്കുന്നില്ലെന്നുമാണ് പോലീസ് നിലപാട്. ഇക്കാര്യം സത്യവാങ്മൂലത്തില്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.
കേസില്‍ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കിയെന്ന പ്രതിഭാഗത്തിന്‍റെ നിലപാട് ശരിയല്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചുവെന്ന മൊഴി വിശ്വസനീയമല്ലെന്നും ഫോണ്‍ കണ്ടെടുക്കാന്‍ തീവ്രശ്രമം തുടരുകയാണെന്നും കേസിലെ സുപ്രധാന തെളിവാണിതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കും.
ആദ്യ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് പറഞ്ഞ വാദങ്ങളൊന്നും നിലവില്‍ നിലനില്‍ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. അപ്പുണ്ണിയെ ചോദ്യം ചെയ്തെന്നും ഫോണ്‍ നശിപ്പിക്കപ്പെടുവെന്ന് അഭിഭാഷകന്‍ മൊഴി നല്‍കിയതും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിന്‍റെ എല്ലാ ഘട്ടത്തില്‍ സഹകരിച്ച തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്‍റെ നിലപാട്.
RELATED ARTICLES

Most Popular

Recent Comments