Friday, April 26, 2024
HomeLiteratureനഷ്ട്മാകുന്ന ഭയഭക്തി ബഹുമാനം. (അനുഭവ കഥ)

നഷ്ട്മാകുന്ന ഭയഭക്തി ബഹുമാനം. (അനുഭവ കഥ)

നഷ്ട്മാകുന്ന ഭയഭക്തി ബഹുമാനം. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ആരാധന മൂക്കുമ്പോൾ നമ്മൾ ആരാധിക്കുന്നവരെ പേരേ വിളിക്കാറുള്ളു. ഉദ: എന്റെ കൃഷ്ണ എന്റെ ശിവനെ എന്റെ ഗണേശാ എന്റെ ഭദ്രകാളി എന്റെ സരസ്വതി എന്റെ ലെക്ഷ്മി ഏറിയ ആൾക്കാരും ഇങ്ങനെ ആണു വിളിക്കാർ. അല്ലാതെ അണ്ണാന്നോ ചേച്ചിയേന്നോ ചേട്ടാന്നോ ചേട്ടത്തി എന്നോ വിളിക്കാറില്ല. ഭഗവാനെന്നോ ഭഗവതി എന്നോ ബഹുമാന സൂചകാമായി വിളിക്കണ്ടതാണു ചിലർ വിളിക്കാറും ഉണ്ട്‌. ഇതുപോലെ നമ്മൾ പേരുവിളിക്കുന്ന ഒരു കൂട്ടരാണു അഭിനേതാക്കൾ. നമുക്ക്‌ സിനിമ വിട്ടുകളയം. ഉദ : ശ്രീ തോന്നക്കൽ പീതാമ്പരൻ ശ്രീ തൃപ്പുണിത്തുറ അരവിന്ദാക്ഷമേനോൻ ശ്രീ ഗോപിനാദ്‌ മുതുകാട്‌ ശ്രീ സാംബശിവൻ ശ്രീമതി മാഗി സതി ശ്രീ ചിറക്കര സലിംകുമാർ ശ്രീ ബെന്നി കുയിലൻ അങ്ങനെ ഒരുപാട്‌ ഒരുപാട്‌ പേർ.
ഇതേപോല ഒരു കൂട്ടരാണു ഡോക്റ്റർമ്മാർ. തൊണ്ണൂറ്റോൻപത്‌ ശതമാനം ആൾക്കാരും കണ്ടിട്ടും കേട്ടിട്ടുമുണ്ടാകും. ഡോക്റ്ററുടെ അടുത്ത്‌ നിൽക്കുന്ന രോഗി ഒരു പയ്യനാണെങ്കിൽ കൂടി അവനു ഒരു ഫോൺ വന്നാൽ പറയുന്നത്‌ ഞാൻ പി ആർ സീ നായരുടെ അടുത്ത്‌ നിൽക്കുകയ. അല്ലെങ്കിൽ ഞാൻ എം സീ തോമസിന്റെ അടുത്ത്‌ നിൽക്കുകയാ. അല്ലെങ്കിൽ ഞാൻ ഷിയാസ്‌ടുത്ത്‌ നിൽക്കുവാ……… അതും എട്ട്‌ നാടും കേൾക്കത്തക്ക വിധത്തിൽ എന്താ ഞാൻ പറഞ്ഞത്‌ ശരിയല്ലെ? ഓർമ്മിച്ച്‌ നോക്കുക. നിങ്ങളിൽ ഓരോരുത്തരും ഡോക്റ്ററുടെ മുന്നിൽ വച്ച്‌ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്‌….. ശരിയാ.. മോശമാ അങ്ങനെ പറയുന്നത്‌ അയ്യേ എന്ന്… കഴിഞ്ഞ ദിവസം ഒരാളിനെയും കൊണ്ട്‌ ആശുപത്രിയിൽ പോയപ്പോൾ കണ്ടത്‌ വച്ച്‌ എഴുതിയതാണു.
എന്റെ ചെറുപ്പ കാലത്ത്‌ റോഡിലൂടെ നടന്ന് വരുമ്പോൾ കണ്ടിട്ടുണ്ട്‌ ചില ആൾക്കാർ തുപ്പാൻ വേണ്ടി കാർക്കിക്കുന്നത്‌. പക്ഷേ അവർ തുപ്പുന്നത്‌ കാണില്ല. അയാൾ എത്ര വലിയവനോ ആകട്ട്‌ പിറകിൽ വരുന്നത്‌ എത്ര ചെറിയവനോ ആകട്ട്‌ പിറകിൽ വരുന്ന ആൾ പോയതിനു ശേഷം മാത്രമേ എവിടെയെങ്കിലും ഒരു വശത്ത്‌ തുപ്പാറുള്ളു. പക്ഷേ ഇന്ന് അങ്ങനെ ആണോ ഓടി നമ്മളെ മുൻപേ കയറിയിട്ട്‌ നീട്ടി ഒരു തുപ്പാണു. ആളുവരുന്നന്നോ പോകുന്നന്നോ ഒരു നോട്ടവുമില്ല. മുൻ കാലങ്ങളിൽ ആരും പഠിപ്പിക്കണ്ടായിരുന്നു. മറ്റുള്ളവർ ചെയ്യുന്നത്‌ നമുക്ക്‌ കണ്ട്‌ പഠിക്കാമായിരുന്നു. ഇന്ന് വീട്ടുകാർ പോലും നിസാര കാര്യങ്ങൾ പറഞ്ഞു കൊടുക്കാറില്ല. എല്ലാവർക്കും നല്ലത്‌ വരുത്തട്ടേ.
RELATED ARTICLES

Most Popular

Recent Comments