Saturday, April 27, 2024
HomeNewsപാകിസ്താന്‍ കാരിയുടെ അപേക്ഷ സ്വീകരിച്ച്‌ സുഷമാ സ്വരാജ്.

പാകിസ്താന്‍ കാരിയുടെ അപേക്ഷ സ്വീകരിച്ച്‌ സുഷമാ സ്വരാജ്.

പാകിസ്താന്‍ കാരിയുടെ അപേക്ഷ സ്വീകരിച്ച്‌ സുഷമാ സ്വരാജ്.

ജോണ്‍സണ്‍ ചെറിയാന്‍.
ഡല്‍ഹി: ചന്ദ്രനിലോ ചൊവ്വയിലോ ആണെങ്കിലും ഇന്ത്യയുമായി ബന്ധപ്പെട്ട വിദേശകാര്യ വിഷയമാണെങ്കില്‍ സുഷമാ സ്വരാജിനെ വിളിക്കാം. ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച വിദേശകാര്യമന്ത്രിമാരില്‍ ഒരാളായ സുഷമാ സ്വരാജ് ഇത്തവണ വാര്‍ത്തസൃഷ്ടിച്ചിരിക്കുന്നത് പാകിസ്താന്‍കാരിക്ക് വേണ്ടിയാണ്. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ കാരുണ്യത്തിന്റെ രുചിയറിഞ്ഞിരിക്കുന്നത് പാകിസ്താന്‍ കാരി ഫൈസ തന്‍വീറാണ് ഇന്ത്യയില്‍ ചികിത്സ തേടാനുള്ള ഇവരുടെ അപേക്ഷയ്ക്ക് സുഷമാ സ്വരാജ് അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ്.
കാന്‍സര്‍ ബാധിതയായ ഫൈസയ്ക്ക് ഇന്ത്യയില്‍ ചികിത്സ കിട്ടുന്നതിന് മെഡിക്കല്‍ വിസയായിരുന്നു ആവശ്യം. മെഡിക്കല്‍ വിസ അനുവദിക്കണമെന്ന ഫൈസയുടെ അപേക്ഷയ്ക്ക് ഉടന്‍ മറുപടിയും കിട്ടി. നിങ്ങള്‍ക്ക് ഇന്ത്യയില്‍ ചികിത്സിയ്ക്കാനുള്ള വിസ അനുവദിക്കുന്നു. സ്വാതന്ത്ര്യദിനാശംസകളോടെ അമ്മേയെന്ന് സംബോധന ചെയ്തുകൊണ്ടായിരുന്നു ഫൈസിയുടെ ട്വീറ്റ്. നിങ്ങള്‍ എനിക്ക് അമ്മയെ പോലെ ആണെന്നും ഇന്ത്യയൂടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ വേളയില്‍ എനിക്ക് ദയവായി മെഡിക്കല്‍ വിസ അനുവദിച്ച്‌ സഹായിക്കൂ എന്നായിരുന്നു ഫൈസയുടെ ട്വീറ്റ്. നേരത്തേ പാക് സ്വദേശിയായ ഒരു പിഞ്ചു ബാലനും സുഷമാ സ്വരാജിന്റെ കാരുണ്യത്തിന് അര്‍ഹനായിരുന്നു.
മകന് വേണ്ടി മെഡിക്കല്‍ വിസ ആവശ്യപ്പെട്ട് പിതാവ് സമര്‍പ്പിച്ച അപേക്ഷയില്‍ സുഷമാ സ്വരാജ് ഉടന്‍ തീരുമാനം എടുക്കുകയും മെഡിക്കല്‍ വിസ അനുവദിക്കുകയും ചെയ്തു. ഇന്ത്യയില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ആയിരുന്നു കുട്ടിയും പിതാവും മടങ്ങിയത്. എന്നാല്‍ കഴിഞ്ഞയാഴ്ച നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന കുഞ്ഞ് മരിച്ചു പോയി. മെഡിക്കല്‍ വിസയ്ക്ക് പുറമേ വിദേശത്തെ ഇന്ത്യാക്കാരുടെ കാര്യത്തിലാണെങ്കിലും ഏറ്റവും വേഗത്തില്‍ പ്രതികരിക്കുക എന്നതാണ് സുഷമാ സ്വരാജിന്റെ രീതി.
RELATED ARTICLES

Most Popular

Recent Comments