മുരുകന്‍റെ മരണം: കൊല്ലത്തെ ആശുപത്രികളില്‍ പരിശോധന.

മുരുകന്‍റെ മരണം: കൊല്ലത്തെ ആശുപത്രികളില്‍ പരിശോധന.

0
262
ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊല്ലത്തെ സ്വകാര്യ ആശുപത്രികളില്‍ പരിശോധന. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലാണ് പരിശോധന. സംഭവത്തില്‍ കൊല്ലത്തെ രണ്ട് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ അഞ്ച് ആശുപത്രികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
മുരുകന്‍ മരിച്ച സംഭവം അന്വേഷിക്കുവാന്‍ ആരോഗ്യവകുപ്പ് ഇന്ന് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ട് ചെയര്‍മാനായ സമിതിയില്‍ അനസ്തേഷ്യ, മെഡിസിന്‍, സര്‍ജറി വിഭാഗം മേധാവികളേയും ഉള്‍പ്പെടുത്തിയാണ് സമിതിയെ നിയോഗിച്ചത്.

Share This:

Comments

comments