അമാനുല്ല വടക്കാങ്ങരക്ക് ജന്‍മ നാടിന്റെ ആദരം.

അമാനുല്ല വടക്കാങ്ങരക്ക് ജന്‍മ നാടിന്റെ ആദരം.

0
263
അഫ്സല്‍. 
മലപ്പുറം : അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സി.റ്റിയില്‍ നിന്ന് ഡിലിറ്റ് നേടിയ മീഡിയ പഌ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങരയെ ജന്‍മ നാട് അനുമോദിച്ചു. വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 
കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് ഉപഹാരം സമ്മാനിച്ചു. നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ യു.പി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ആന്റി സ്‌മേക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിന്ധ്യ ഐസക്, പി.കെ ആറ്റക്കോയ തങ്ങള്‍, സൈതലവി അറയ്ക്കല്‍, അനീസ് ചുണ്ടയില്‍, ഹന്‍ഷില പട്ടാക്കല്‍, യാസര്‍ വടക്കാങ്ങര പ്രസംഗിച്ചു.
ഫോട്ടോ : അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിലിറ്റ് നേടിയ അമാനുല്ല വടക്കാങ്ങരക്ക് ജന്‍മ നാടിന്റെ ഉപഹാരം കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് സമ്മാനിക്കുന്നു.

Share This:

Comments

comments