Friday, March 29, 2024
HomeLiteratureഓക്സിറ്റോക്സിൻ ഇഞ്ചക്ഷനും പാൽ കറവക്കാരും. (അനുഭവ കഥ)

ഓക്സിറ്റോക്സിൻ ഇഞ്ചക്ഷനും പാൽ കറവക്കാരും. (അനുഭവ കഥ)

ഓക്സിറ്റോക്സിൻ ഇഞ്ചക്ഷനും പാൽ കറവക്കാരും. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഏകദേശം ഒരു മുപ്പത്തിരണ്ട്‌ വർഷം ആകും. (ഇങ്ങനെയോക്കേ പറയുമ്പോൾ വിചാരിക്കും ഏതാണ്ട്‌ പത്ത്‌ എഴുപത്‌ വയസുള്ള ആളായിരിക്കും മില്ലാൽ കൊല്ലം എന്ന് ) അന്ന് എനിക്ക്‌ പതിനെട്ട്‌ വയസ്‌ മാത്രമേ ഒള്ളു. ഒരു ദിവസം ഒരു അണ്ണാച്ചി കടയിൽ വന്ന് എന്നോട്‌ ചോദിച്ചു റ്റോക്സിൻ ഇഞ്ജക്ഷൻ ഉണ്ടോ? ഞാൻ പറഞ്ഞു മനസിലായില്ല. ചുമയുടെ മരുന്നില്ലെ ബനാഡ്രിൽ ആ കമ്പനിയുടെയാ. ഞാൻ ചോദിച്ചു പിറ്റോസിൻ ആന്നാ. ആമ ആമ. ഒരെണ്ണം എന്നാ വില? ഞാൻ പറഞ്ഞു ഒരു രൂപ ഇരുപത്‌ പൈസ. അപ്പടിയാ ഇതി കൊഞ്ജം പൈസ കൊറഞ്ഞത്‌ കിടക്കുമ. ഞാൻ പറഞ്ഞു ഇല്ല. അപ്പോ തന്നെ പന്ത്രണ്ട്‌ രൂപ തന്ന് പത്തെണ്ണം വാങ്ങി പോയി.
ഞാൻ മനസിൽ വിചാരിച്ചു എടാ ഈ അണ്ണാച്ചി എന്തിനാണാവോ പിറ്റോസിൻ (ഓക്സിറ്റോക്സിൻ) വാങ്ങി പോകുന്നത്‌. ഇത്‌ സാധാരണ പ്രസവം കഴിഞ്ഞാൽ ഉടൻ സ്ത്രീകൾക്ക്‌ കൊടുക്കുന്ന ഇഞ്ജക്ഷൻ ആണു. ആ പോട്ട്‌. അടുത്ത ദിവസം അതേ സമയത്ത്‌ അണ്ണാച്ചി വീണ്ടും വന്നു. അണ്ണാച്ചി എന്നെ അണ്ണാച്ചി എന്നു വിളിച്ചുകൊണ്ട്‌ വന്നു പറഞ്ഞു ഇതിന്റെ വില കൊറഞ്ഞത്‌ കിട്ടും എടുത്ത്‌ വയ്ക്കുമാ. ഞാൻ പറഞ്ഞു നോക്കട്ട്‌. എന്നിട്ട്‌ ഞാൻ ചോദിച്ചു എന്തിനാ ഇത്‌? അപ്പോ പറഞ്ഞു പശുവിനു കുത്തി വയ്ക്കാൻ. ജനറൽ മെഡിസിനിൽ അത്‌ അൻപത്‌ പൈസക്ക്‌ വിൽക്കാവുന്നത്‌ കിട്ടും.
ഇത്‌ ഒരേണ്ണം ഒരു പശുവിനു കുത്തിവച്ചാൽ അന്നത്തേ പാൽ വില അനുസരിച്ച്‌ അൻപത്‌ പൈസ പോകുമ്പോൾ നാലു രൂപയുടെ പാൽ കിട്ടും എന്നു. അതായത്‌ പശു കിടാങ്ങളുടെ പാലുകുടി മുട്ടിച്ചു. നമ്മൾ സാധാരണ പശുകിടാങ്ങളെ വിട്ട്‌ പാൽ കുടിപ്പിച്ചിട്ടാണു പാൽ കറക്കുന്നത്‌ അപ്പോൾ പശു നല്ലവണ്ണം പാൽ ചുരത്തും. ഇവിടെ കറക്കുന്നതിനു കുറച്ച്‌ മുൻപ്‌ ഈ ഇഞ്ജക്ഷൻ എടുക്കും അപ്പോൾ കുട്ടിയേ വിടണ്ട ആവശ്യമില്ല പാൽ മൊത്തവും ഇഞ്ഞ്‌ ചുരത്തും. ഞാൻ ഇത്‌ കൊടുക്കാതിരിക്കാമോ എന്ന് വിചാരിച്ചു പക്ഷേ നമ്മൾ കൊടുത്തില്ലെങ്കിൽ അവർ കിട്ടുന്നിടത്ത്‌ പോയി വാങ്ങും. അങ്ങനെ നമ്മളും പാലിലൂടെ നിരന്തരം ഓക്സിറ്റോക്സിൻ കുടിക്കുന്നവർ ആയി മാറി. ഇത്‌ അറിയാവുന്ന ചിലർ ഞങ്ങളുടെ വീട്ടിൽ നിന്ന് പരിശുദ്ധമായ ആട്ടിൻ പാൽ വാങ്ങുമായിരുന്നു. ഞങ്ങൾ മായം ചേർക്കില്ലായിരുന്നു. നല്ല പരിശുദ്ധമായ വെള്ളം ചേർക്കുമായിരുന്നു. അത്‌ വേറോന്നും കൊണ്ടല്ല വെള്ളം ചേർത്തില്ലെങ്കിൽ ആടിനു കേടാ അതുകൊണ്ടാ.
കൊച്ചിലെ അമ്മ ആടിന്റെ പാൽ കറക്കുമ്പോൾ ആടിന്റെ കാൽ പിടിച്ചു കൊടുക്കുന്നത്‌ ഞാനാണു. ആരേങ്കിലും കാൽ പിടിച്ച്‌ കൊടുത്തില്ലെങ്കിൽ ആട്‌ കാലെടുത്ത്‌ അടിക്കും. പാൽ കറന്ന് കൊണ്ടു വന്ന് അതിൽ വെള്ളം ചേർത്തപ്പോൾ ഞാൻ പറഞ്ഞു അമ്മ എന്തിനാണു ഇത്രയും വെള്ളം ചോർക്കുന്നത്‌. കടക്കാരോക്കേ വഴക്കു പറയുന്നു.
അപ്പോൾ അമ്മ പറയും അതിൽ നമ്മൾ ഇത്രയും വെള്ളം ചേർത്തില്ലെങ്കിൽ ആടിനു കേടാണു. ഞാനും അത്‌ വിശ്വാസിച്ചു. ഒരു ദിവസം അമ്മയുടെ ചേച്ചിയുടെ വീട്ടിൽ പോയി. കണ്ണനെല്ലൂർ മുട്ടക്കാവ്‌. അവിടെ ചെന്ന് വല്ല്യമ്മച്ചി ആടിന്റെ പൽ കറക്കുന്നത്‌ നോക്കിനിന്നു. അപ്പോൾ വല്ല്യമ്മച്ചി പാൽ കറക്കുന്ന പാത്രവുമായി വന്നു അതിൽ പാൽ കറന്ന് ഒരു തുള്ളി വെള്ളം പോലും ചേർക്കാതെ പാൽക്കാരനു കൊടുത്തു. ഞാൻ വല്ല്യമ്മചിയുടെ മകനോട്‌ ചോദിച്ചു. അണ്ണാ എന്താ ഇത്‌ ഞങ്ങളുടെ വീട്ടിലോക്കേ സമം സമം വെള്ളം ചേർത്താണല്ലോ കൊടുക്കുന്നത്‌. ഇവിടെ വെള്ളം ചേർക്കാതേ ആണല്ലോ കൊടുത്തത്‌. അപ്പോൾ അണ്ണൻ പറഞ്ഞു എടാ ആ പാൽ കറക്കാൻ കൊണ്ടു വന്ന പാത്രത്തിൽ മുക്കാൽ ഭാഗം വെള്ളമാ……….
RELATED ARTICLES

Most Popular

Recent Comments