Saturday, May 4, 2024
HomeGulfഫെയ്സ്ബുക്ക് ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം അവസാനിപ്പിക്കുന്നു .

ഫെയ്സ്ബുക്ക് ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം അവസാനിപ്പിക്കുന്നു .

ഫെയ്സ്ബുക്ക് ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം അവസാനിപ്പിക്കുന്നു .

ജോണ്‍സണ്‍ ചെറിയാന്‍.
സെപ്റ്റംബര്‍ ഒന്നു മുതല്‍ ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം ഫെയ്സ്ബുക്ക് അവസാനിപ്പിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ നിര്‍മ്മിക്കുന്ന ഗ്രൂപ്പുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പ് ആപ്പ് പുറത്തിറക്കിയത്.
ഫെയ്സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ തന്നെ ഗ്രൂപ്പുകളും ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഗ്രൂപ്പ് ആപ്ലിക്കേഷന്‍ ഒഴിവാക്കുന്നതെന്നാണ് ഫെയ്സ്ബുക്ക് ഇതു സംബന്ധിച്ച്‌ നല്‍കുന്ന വിശദീകരണം.
ഗ്രൂപ്പ് ആപ്പ് പിന്‍വലിക്കുന്നതുകൊണ്ട് ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആപ്ലിക്കേഷന്‍ ഒഴിവാക്കിയാലും ഗ്രൂപ്പുകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഉപഭോക്താക്കള്‍ കുറവായതിനാലാവാം ഫെയ്സ്ബുക്ക് ഗ്രൂപ്പ് ആപ്പിനെ തിരിച്ചെടുക്കാന്‍ കാരണം എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാന്‍, വാട്ട്സ്‌ആപ്പ് പോലുള്ള പ്രധാന മെസ്സേജിംങ് ആപ്ലിക്കേഷനുള്ളില്‍തന്നെ ഗ്രൂപ്പ് സൗകര്യം ലഭ്യമാക്കുന്നുണ്ട്. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിരുന്ന നിയന്ത്രണം അടുത്തിടെ വാട്ട്സ്‌ആപ്പ് നീക്കുകയും ചെയ്തിരുന്നു.
RELATED ARTICLES

Most Popular

Recent Comments