Saturday, May 4, 2024
HomeKeralaമെഡിസിറ്റി ചികിത്സ നിഷേധിച്ചു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

മെഡിസിറ്റി ചികിത്സ നിഷേധിച്ചു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

മെഡിസിറ്റി ചികിത്സ നിഷേധിച്ചു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം: പ്രമുഖ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്നാട് സ്വദേശി ചികിത്സ ലഭിക്കാതെ മരിച്ചു. നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ (47) ആണു മരിച്ചത്.
ഇന്നലെ രാത്രി 11നു ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.
നാട്ടുകാരും ട്രാഫിക് വൊളന്റിയര്‍മാരും ചേര്‍ന്നു മുരുകനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞു മടക്കി. ഇവിടെനിന്നു വെന്റിലേറ്ററുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെയും വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞു തിരിച്ചയച്ചു.
തിരികെ വന്നു കൊല്ലം നഗരത്തിലെ മെഡിസിറ്റിയില്‍ കൊണ്ടുപോയെങ്കിലും ഒപ്പം ബന്ധുക്കളാരും ഇല്ലെന്നും വെന്റിലേറ്റര്‍ ഒഴിവില്ലെന്നും പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. തുടര്‍ന്നു കൊല്ലം ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പുലര്‍ച്ചെ ആറിനു മരിച്ചു. പശുക്കറവ ജോലിക്കായാണ് മുരുകനും സുഹൃത്തും കൊല്ലത്തെത്തിയത്.
സംഭവത്തില്‍ സ്വകാര്യ ആശുപത്രികളുടെ ഭാഗത്തു നിന്നുണ്ടായതു ഗുരുതരചട്ടലംഘനമാണെന്നു കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിത ബീഗം വ്യക്തമാക്കി. സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുക്കാന്‍ ഐജി മനോജ് ഏബ്രഹാം കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കി.
RELATED ARTICLES

Most Popular

Recent Comments