Thursday, August 14, 2025
HomeCinemaക്യാമറയില്‍ കുടുങ്ങി സൂപ്പര്‍താരം;ചെരുപ്പഴിച്ചുമാറ്റാന്‍ മറന്ന സഹായിക്ക് തലയ്ക്കിട്ട് അടി.

ക്യാമറയില്‍ കുടുങ്ങി സൂപ്പര്‍താരം;ചെരുപ്പഴിച്ചുമാറ്റാന്‍ മറന്ന സഹായിക്ക് തലയ്ക്കിട്ട് അടി.

ക്യാമറയില്‍ കുടുങ്ങി സൂപ്പര്‍താരം;ചെരുപ്പഴിച്ചുമാറ്റാന്‍ മറന്ന സഹായിക്ക് തലയ്ക്കിട്ട് അടി.

ജോണ്‍സണ്‍ ചെറിയാന്‍.
താരങ്ങളുടെ തലവേദന ഒഴിയുന്നില്ല. മലയാളത്തിലെ പ്രമുഖ നടിക്കെതിരായ ആക്രമണവും തെലുങ്കിലെ താരങ്ങളുടെ മയക്കുമരുന്ന് വിവാദവും ഇങ്ങനെ പ്രശ്നത്തിന് മീതെ പ്രശ്നത്തിലേക്ക് നീങ്ങുമ്ബോള്‍ മറ്റൊന്നു കൂടി വന്നിരിക്കുന്നു. തെലുങ്ക് സൂപ്പര്‍താരവും എംഎല്‍എയും കൂടിയായ നന്ദമുരി ബാലകൃഷ്ണയാണ് ക്യാമറയില്‍ കുടുങ്ങിയിരിക്കുന്നത്.
ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് സംഭവം ചെരുപ്പ് ഊരി മാറ്റുന്നതിന് സഹായിക്കാത്തതാണ് ബാലകൃഷ്ണയെ ചൊടിപ്പിച്ചത്. ഒട്ടും മടിച്ചില്ല സഹായിയെ അടുത്തുവിളിച്ച തലയ്ക്കിട്ട് നല്ലൊരു കിഴിക്ക് കൊടുക്കുകയായിരുന്നു. ഇത് സിനിമ സെറ്റില്‍ തന്നെയുള്ള ആരോ ഒരാള്‍ ക്യാമറയില്‍ ഒപ്പിയെടുക്കുകയായിരുന്നു.
ഇതാദ്യമായാല്ല നേരത്തെയും ഇത്തരം നിരവധി വിവാദങ്ങളില്‍ ഇടപറ്റിയിട്ടുള്ള ആളാണ് ബാലകൃഷ്ണ. സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനുനേരെ കൈതട്ടിമാറ്റിയ ശേഷം ക്ഷുപിതനായി സംസാരിച്ച ബാലകൃഷ്ണയുടെ ദൃശ്യങ്ങളും വൈറല്‍ ആയിരുന്നു.
മുന്‍ സൂപ്പര്‍താരവും ആന്ധ്ര മുഖ്യമന്ത്രിയുമായിരുന്ന എന്‍ടിആറിന്റെ മകനാണ് ബാലയ്യാ എന്നു വിളിക്കുന്ന ബാലകൃഷ്ണ. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലെ രംഗങ്ങള്‍ ട്രോള്‍ രൂപത്തില്‍ ഇറങ്ങിയിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments