Sunday, November 3, 2024
HomeGulfവോഡഫോണ്‍- ഐഡിയ കൂട്ടുകെട്ട്, ഡ്യൂവല്‍ സിം 4ജി ഫോണ്‍ പുറത്തിറക്കും.

വോഡഫോണ്‍- ഐഡിയ കൂട്ടുകെട്ട്, ഡ്യൂവല്‍ സിം 4ജി ഫോണ്‍ പുറത്തിറക്കും.

വോഡഫോണ്‍- ഐഡിയ കൂട്ടുകെട്ട്, ഡ്യൂവല്‍ സിം 4ജി ഫോണ്‍ പുറത്തിറക്കും.

ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: സൗജന്യമായി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്ന റിലയന്‍സ് ജിയോയ്ക്ക് പണി കൊടുത്ത് ഐഡിയ- വോഡഫോണ്‍ കൂട്ടുകെട്ട്. ഇന്ത്യന്‍ ടെലികോം വിപണിയിലെ ഏറ്റവും വലിയ സേവനദാതാക്കളായ ഐഡിയയും വോഡഫോണും ചേര്‍ന്ന് 2500 രൂപയ്ക്ക് ഡ്യൂവല്‍ സിം 2ജി, 4ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. ജിയോയുമായുള്ള മത്സരത്തിന്‍റെ ഭാഗമായി ചെലവ് കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലിറക്കാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. വോള്‍ട്ട് സംവിധാനമുള്ള 4ജി ഫോണ്‍ പുറത്തിറക്കുമെന്നാണ് റിലയന്‍സ് ജിയോ ജൂലൈയില്‍ നടത്തിയ പ്രഖ്യാപനം.
വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുമായി ഇന്ത്യന്‍ ടെലികോം വിപണി കയ്യടക്കാനുള്ള റിലയന്‍സ് ജിയോയുടെ ശ്രമത്തിനുള്ള തിരിച്ചടിയാണ് ഐഡിയ- വോഡഫോണ്‍ കൂട്ടുകെട്ട് നല്‍കുന്നത്. പുറത്തിറക്കുന്ന ഡ്യുവല്‍ സിം സ്മാര്‍ട്ട്ഫോണില്‍ 2ജി, 4ജി സേവനങ്ങള്‍ ലഭ്യമാകുമെന്ന് ആദിത്യ ബിര്‍ള കമ്പനി മാനേജിങ് ഡയറക്ടര്‍ ഹിമാമന്‍ഷു കപാനിയ വ്യക്തമാക്കി. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്‌ ഏത് നെറ്റ് വര്‍ക്ക് വേണമെങ്കിലും ഉപയോഗിക്കാനുള്ള സംവിധാനവും 2500 രൂപയുടെ ഫോണില്‍ ഉണ്ടായിരിക്കും. ഫേസ്ബുക്കും വാട്സ്‌ആപ്പുമില്ല
റിലയന്‍സ് ജിയോയുടെ ഫീച്ചര്‍ ഫോണ്‍ പ്രഖ്യാപനം പുറത്തുവന്നതോടെ പുറത്തിറങ്ങാനിരിക്കുന്ന ഫോണിനെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും സജീവമാണ്. 
RELATED ARTICLES

Most Popular

Recent Comments