ജോണ്‍സണ്‍ ചെറിയാന്‍.
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍സ് അഭിനയിച്ച പുതിയ പരസ്യചിത്രത്തിന് വാങ്ങിയ പ്രതിഫലം കേട്ടാല്‍ ആരും മൂക്കത്ത് ഒന്നു വിരല്‍ വച്ച് പോകും.
ടാറ്റ സ്‌കൈയുടെ 50 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് നയന്‍സ് വാങ്ങിയത് അഞ്ച് കോടി രൂപയാണ്. ടാറ്റ സ്‌കൈയുടെ പുതിയ പരസ്യങ്ങള്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രീകരിച്ചത്.
രണ്ടു ദിവസത്തെ ഡേറ്റാണ് പരസ്യത്തിനായി താരം കൊടുത്തിരുന്നത്.
നിലവില്‍ ടാറ്റ സ്‌കൈയുടെ ബ്രാന്‍ഡ് അംബാസിഡറാണ് നയന്‍സ്. അതില്‍ സന്തോഷിക്കുന്നുവെന്നും, ഇതൊരു അംഗീകാരമാണെന്നും ടാറ്റ സ്‌കൈയുടെ ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ മലായ് ദീക്ഷിത് നേരത്തെ വ്യക്തമാക്കിയിരുന്നു. ടാറ്റ സ്‌കൈയുടെ പരസ്യങ്ങളുടെ വലിയ ആരാധികയാണ് താനെന്നും ഇതൊരു വലിയ അവസരമാണെന്നുമായിരുന്നു നയന്‍ താര അഭിപ്രായപ്പെട്ടത്.
തെന്നിന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരിലൊരാളാണ് നയന്‍സ്. തമിഴ്, തെലുങ്ക് സിനിമയ്ക്കു വേണ്ടി മൂന്നും നാലും കോടി രൂപയാണ് നയന്‍സിന്റെ പ്രതിഫലം.