Thursday, May 2, 2024
HomeKeralaപി.ജെ കുര്യന്‍ സംഘ്പരിവാറിനായി വിടുപണി ചെയ്യുന്നു, മായാവതിയുടെ രാജി ചൂണ്ടിക്കാട്ടുന്നത് പാര്‍ലമെന്റിലെ സംഘ്പരിവാര്‍ സമഗ്രാധിപത്യം -...

പി.ജെ കുര്യന്‍ സംഘ്പരിവാറിനായി വിടുപണി ചെയ്യുന്നു, മായാവതിയുടെ രാജി ചൂണ്ടിക്കാട്ടുന്നത് പാര്‍ലമെന്റിലെ സംഘ്പരിവാര്‍ സമഗ്രാധിപത്യം – ഹമീദ് വാണിയമ്പലം.

പി.ജെ കുര്യന്‍ സംഘ്പരിവാറിനായി വിടുപണി ചെയ്യുന്നു, മായാവതിയുടെ രാജി ചൂണ്ടിക്കാട്ടുന്നത് പാര്‍ലമെന്റിലെ സംഘ്പരിവാര്‍ സമഗ്രാധിപത്യം - ഹമീദ് വാണിയമ്പലം.

റബീ ഹുസൈന്‍.
തിരുവനന്തപുരം: പാര്‍ലമെന്റടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളിലെ ജനാധിപത്യം കാറ്റില്‍ പറത്തിയ സംഘ്പരിവാര്‍ സമഗ്രാധിപത്യം വെളിപ്പെടുന്നതാണ് രാജ്യസഭയില്‍ ബി.എസ്.പി നേതാവ് മായാവതി അംഗത്വം രാജിവെച്ച സംഭവമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. രാജ്യസഭാ ഉപാദ്ധ്യക്ഷനായ പി.ജെ കുര്യന്‍ സംഘ്പരിവാറിനായി വിടുപണി ചെയ്യുകയാണ്.
യു.പിയില്‍ നടക്കുന്ന ദലിത് വംശീയ പീഢനങ്ങള്‍ സഭയിലുന്നയിക്കാന്‍ രാജ്യത്തെ പ്രധാന നേതാക്കളിലൊരാളായ മായവതിയെ അനുവദിക്കാതിരുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണിത്. ഉപാധ്യക്ഷന്റെ പവിത്രമായ കസേരയിലിരുന്ന് സംഘ്പരിവാറിന് ഏജന്‍സി വേല ചെയ്യുന്ന പി.ജെ കുര്യന്‍ ജനാധിപത്യത്തിന് തീരാ കളങ്കമാണ് വരുത്തിവെച്ചത്. ധാര്‍മ്മികമായ പ്രശ്‌നങ്ങള്‍ കുര്യനെതിരെ ഉയര്‍ന്നിട്ടും മാറ്റി നിര്‍ത്താതെ രാജ്യസഭയിലേക്കെത്തിച്ചതിന് കോണ്‍ഗ്രസ് ഉത്തരം പറയണം.
മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മുഖംമൂടിയണിഞ്ഞ് സംഘ്പരിവാറിനെ സഹായിക്കുന്നവരെ തിരിച്ചറിയണം. ജനപ്രതിനിധി സഭകളില്‍ ജനങ്ങുടെ പ്രശ്‌നങ്ങളവതരിപ്പിക്കുന്നത് ഇഷ്ടപ്പെടാത്ത സംഘ്പരിവാര്‍ ഫാസിസം രാജ്യത്തെയും ഭരണഘടനാസ്ഥാപനങ്ങളെയും വിഴുങ്ങന്നത് ചെറുക്കാന്‍ മതേതരവിശ്വാസികളും ജനാധിപത്യവാദികളും കൈകോര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
RELATED ARTICLES

Most Popular

Recent Comments