Friday, May 17, 2024
HomeCinemaആദായ നികുതി വകുപ്പ് പിടിമുറുക്കുന്നു;'അമ്മ'യില്‍ വന്‍ വെട്ടിപ്പ്.

ആദായ നികുതി വകുപ്പ് പിടിമുറുക്കുന്നു;’അമ്മ’യില്‍ വന്‍ വെട്ടിപ്പ്.

ആദായ നികുതി വകുപ്പ് പിടിമുറുക്കുന്നു;'അമ്മ'യില്‍ വന്‍ വെട്ടിപ്പ്.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. താര നിശകളില്‍ നിന്നുള്ള യഥാര്‍ത്ഥ വരുമാനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചെന്ന പേരില്‍ വകമാറ്റിയാണ് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആദായി നികുതി വകുപ്പിന്റെ കണ്ടെത്തല്‍.
എട്ട് കോടിയിലധികം രൂപ താരനിശകളില്‍ നിന്നുള്ള പ്രതിഫലമായി ലഭിച്ചുവെങ്കിലും, കേവലം രണ്ട് കോടി രൂപ മാത്രമാണ് വരവ് വച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചുവെന്നാണ് സംഘടനയുടെ വിശദീകരണം. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും ഹാജരാക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം, ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ അപ്പീല്‍ അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. കൂടാതെ, റിക്കവറി അടക്കമുള്ള നടപടിക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേയും അമ്മ നേടിയിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments