Friday, April 26, 2024
HomeAmericaമലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ നഴ്‌സുമാരുടെ സമരത്തിന് പൂർണ പിന്തുണ.

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ നഴ്‌സുമാരുടെ സമരത്തിന് പൂർണ പിന്തുണ.

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ നഴ്‌സുമാരുടെ സമരത്തിന് പൂർണ പിന്തുണ.

പി. പി. ചെറിയാന്‍.
I N A യുടെയും U N A യുടെയും നേതൃത്വത്തിൽ  നഴ്‌സുമാർ സംഘടിക്കുകയും, ന്യായമായ ശമ്പളത്തിനായും  ചൂഷണങ്ങൾക്കെതിരെയും നടത്തിവരുന്ന സമരത്തിൽ പൂർണ പിന്തുണ അറിയിക്കുന്നതോടൊപ്പം ഇവരുടെ ന്യായമായ അവകാശങ്ങൾ അനുവദിക്കണമെന്ന് മാനേജ്മെന്റിനോടും കേരളാ ഗവർമെന്റിനോടും ആവശ്യപ്പെടുന്ന പ്രമേയം മലയാളി  അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഐക്യകണ്ടേനേ അംഗീകരിച്ചു.
അമേരിക്കൻ മലയാളികൾ ബഹുപൂരിപക്ഷവും നേഴ്‌സുമാരോ
അവരോടു ബന്ധപ്പെട്ടോ അമേരിക്കയിലേക്ക് കുടിയേറി സ്ഥിരതാമസമാക്കിയവർ , നഴ്‌സിംഗ് എന്ന തൊഴിൽ വളരെ നല്ല നിലയിലും നിലവാരത്തിലും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിയെടുത്തു അമേരിക്കൻ ആരോഗ്യ മേഖലകളിൽ നമ്മുടേതായ ഒരു സംഭാവന നൽകുവാനും മുൻപന്തിയിൽ എത്തിച്ചേരുവാനും
സാധിച്ചിട്ടുണ്ട് ഇന്ന് ലോകത്തിന്റെ ഏതുകോണിലാണെങ്കിലും
ഏതുരാജ്യതാണെങ്കിലും നമ്മുടെ നഴ്സിംഗ് സേവനം മികവുറ്റതാണ് ,
എന്നാൽ നമ്മുടെ ജീവിത വിജയവും പ്രവാസികളുടെ സാമ്പത്തിക സാംസ്‌കാരിക നിലവാരവും മാർഗദർശിയായി സ്വന്തം മക്കളെ ( പുതുതലമുറയെ ) നഴ്സിങ് പഠനത്തിനയച്ച / പഠിപ്പിച്ച മാതാപിതാക്കൾക്കും സ്വന്തം ഉപജീവനമാർഗമായി നഴ്‌സിംഗ് തിരഞ്ഞെടുത്ത നമ്മുടെ അനിയന്മാർക്കും /അനിയത്തിമാർക്കും നമ്മുടെ രാജ്യത്തുനേരിടേണ്ടിവരുന്ന കടുത്ത അവഗണനയും അവരുടെ സമരത്തോട് മാനേജ്‌മെന്റുകളും സർക്കാരും നടത്തുന്ന നീതി നിഷേധവും നമ്മുടെ ഏവരുടെയും
കണ്ണുതുറപ്പിക്കാൻ പോന്നതാണ് .
നാലര വർഷത്തോളം ലക്ഷകണക്കിന് രൂപാ ഫീസ് ഈടാക്കിക്കൊണ്ടു പൂർത്തിയാക്കുന്ന BSc നഴ്‌സിംഗ് ,മുനരവർഷം പഠിക്കുന്ന ജനറൽ നഴ്‌സിംഗ് എന്നിവ വിജയകരമായി പൂർത്തിയാക്കിയതിനുശേഷമാണ് ഓരോ ഉദ്യോഗാര്ഥിയും ജോലിയിൽ പ്രേവേശിക്കുന്നത് എങ്കിലും ബോണ്ടിന്റ്റെയും ട്രയിനിങ്ങിന്റെയും പേരുപറഞ്ഞു കുറഞ്ഞ ശമ്പളം കൊടുത്തുകൊണ്ട് ഒന്നും രണ്ടും വർഷം ഇവരെ ജോലിചെയ്യിപ്പിക്കുകയും ചൂഷണം ചെയ്യുകയുംചെയ്തുവന്നത് ക്ഷമിച്ചതും സഹിച്ചതും റെഫെറൻസിന്റെയും ക്രെഡൻഷ്യലിന്റെയും പേപ്പർവർക്കും ഇൻഫോർമേഷനും മറ്റും ഈ മാനേജ്മെന്റുകളുടെ താത്പര്യങ്ങൾക്കനുസരിച്ചായിരിക്കും എന്നതിനാലാണ്
യാതൊരുവിതത്തിലുമുള്ള സംഘടനാ പ്രവർത്തനങ്ങളും ഇല്ലാതിരുന്ന
ഈ മേഖലകളിൽ I N A യുടെയും U N A യുടെയും നേതൃത്വത്തിൽ നമ്മുടെ
നഴ്‌സുമാർ സംഘടിച്ചതെന്നു പ്രമേയം ചൂണ്ടികാട്ടി .
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ
(.M A G H REPRESENTING AROUND 15000 MALAYALEE FAMILYS IN HOUSTON
AREA )5
RELATED ARTICLES

Most Popular

Recent Comments