Thursday, April 25, 2024
HomeLiteratureബസ്സ് ജീവിതവും പൊല്ലാപ്പും. (അനുഭവ കഥ)

ബസ്സ് ജീവിതവും പൊല്ലാപ്പും. (അനുഭവ കഥ)

ബസ്സ് ജീവിതവും പൊല്ലാപ്പും. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
കുണ്ടറ കണ്ണനല്ലൂർ റൂട്ടിൽ ഓടുന്ന പുഞ്ചിരി ബസ്സിലെ കണ്ടക്ടർ ശരണ്‍ കോളേജിലെ പെൺപിള്ളേരോട് അപമര്യാദയായി പെരുമാറി എസ്‌.എഫ്‌.ഐ.ലെ ചേട്ടന്മാരോട് പറഞ്ഞപ്പോ അവർ അവന്റെ എല്ലാ ചൊറിച്ചിലും തീർത്തു പഞ്ഞിക്കിട്ടു
ഈ മുകളിൽ കാണുന്ന വാർത്ത കണ്ടോ? കണ്ടക്റ്റർ എന്നു പറയുന്നു. ഇവനൊക്കേ ഏത്‌ കാട്ടിന്റെ ഊട്ടയിൽ നിന്ന് വന്നവന്മാർ? കണ്ടക്റ്റർ ലൈസൻസ്‌ എന്ന് പറയുന്നത്‌ റ്റിക്കറ്റ്‌ കൊടുക്കാൻ വേണ്ടി മാത്രമുള്ളത്‌ അല്ല. അത്‌ യാത്രക്കാരുടെ ശരീര ശാസ്ത്രം കൂടി മനസിലാക്കാനുള്ളതാണു.
ഒരേ മുതലാളിയുടെ ബസിൽ അഞ്ചു വർഷം കണ്ടക്റ്റർ ആയി ജോലി ചെയ്ത ആളാണു ഞാൻ. ഒരു സ്ത്രീകളും ഒരു പെൺ കുട്ടികളും എന്റെ പേരിൽ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല.
ഓരോ ആൾക്കാരും എവിടുന്നു കയറുന്നു? അവർ എവിടുന്ന് കയറണ്ട ആൾക്കാരാണു? എന്ത്‌ കൊണ്ട്‌ അവർ മുന്നോട്ട്‌ വന്ന് കയറുന്നു? എന്ത്‌ കൊണ്ട്‌ ബസിൽ കയറിയാൽ പിന്നിലോട്ട്‌ പോകുന്നു? ഇതെല്ലാം കണ്ടക്റ്റർ എന്ന നിലയ്ക്ക്‌ മനസിലാക്കണ്ടതാണു.
ബസിൽ ചിലർ ഫുഡ്ബോർഡിൽ തൂങ്ങി യാത്ര ചെയ്യാറുണ്ട്‌. പക്ഷേ സുരക്ഷിതമായി യാത്ര ചെയ്യണം എന്ന് ആഗ്രഹം ഉള്ള ഏത്‌ ഒരു യാത്രക്കാരൻ ആയാലും യാത്രക്കാരി ആയാലും അവർ എത്ര തിരക്കുള്ള ബസായാലും അവർ അകത്ത്‌ കടന്ന് സുരക്ഷിതമായ ഒരു സ്തലത്ത്‌ നില ഉറപ്പിക്കും. അല്ല വേറേ വല്ല ഉദ്ദേശവും ഉള്ള സ്ത്രീ ആണെങ്കിൽ അവർ കയറി പിറകോട്ട്‌ മാറും. പുരുഷനാണെങ്കിൽ മുന്നോട്ട്‌ പോകും.
കൊല്ലം ജില്ലയിൽ ഞാൻ ഓടാത്ത റൂട്ടുകൾ കുറവാണു. ഞാൻ ഓടിയ ചവറ വണ്ടിയിൽ ശക്തികുളങ്ങരയിൽ നിന്ന് കൊല്ലം പള്ളിമുക്കിലുള്ള മീറ്റർ കമ്പനിയിൽ പോകാൻ ഒരാൾ കയറും. ഞങ്ങൾ ശക്തികുളങ്ങര കപ്പിത്താൻസിന്റെ അടുത്ത്‌ ബസ്‌ നിറുത്തിയാൽ ഇദ്ദേഹം മുൻപുവശത്തെ വാതിൽ വഴിയേ കയറു. എന്നിട്ട്‌ സ്ത്രീകൾക്ക്‌ മാത്രം എന്ന് എഴുതിയിരിക്കുന്നതിന്റെ തൊട്ടു പിറകിലെ സീറ്റിൽ ഇരിയ്ക്കും. ഇദ്ദേഹത്തിനു അറിയാം കാവനാട്‌ കഴിഞ്ഞാൽ പിന്നെ ഇദ്ദേഹം ഇരിക്കുന്നതിനു പിറകിൽ വരെ സ്ത്രീകൾ ആണു. ഞങ്ങളുടെ ഡ്രൈവർ ജോൺ എത്രയോ പ്രാവശ്യം ഇദ്ദേഹം പിറകിലെ വാതിൽ വഴി കയറുവാൻ വേണ്ടി ബസ്‌ മുന്നോട്ട്‌ കൊണ്ട്‌ പോയി നിറുത്തിയിട്ടുണ്ട്‌. പക്ഷേ ഇദ്ദേഹം പിറകിൽ കൂടി കയറിയാലും ഇഞ്ഞ്‌ മുന്നിൽ വരും.
ഒരിക്കൽ പരവൂർ വണ്ടിയിൽ ഓടുമ്പോൾ. ചാത്തന്നൂർ തിരുമുക്ക്‌ കഴിഞ്ഞപ്പോൾ വണ്ടിയിൽ നല്ല തിരക്ക്‌. ഒരാൾ ഒരു സ്ത്രീയുട പിന്നിൽ നിൽക്കുന്നു. അവർ മുന്നിലോട്ട്‌ പോകുംതോറും ഇദ്ദേഹം മുന്നിലോട്ട്‌ പോയി കൊണ്ടിരിക്കുകയാണു. ഞാൻ എന്ത്‌ ചെയ്തു എന്ന് വച്ചാൽ ഇദ്ദേഹത്തിന്റെ പിന്നിൽ നിന്നാ ആൾക്കാരെ എല്ലാം വളരെ പിന്നിലോട്ട്‌ മാറ്റി. ഇപ്പോൾ എല്ലാവർക്കും കാണാം ഇദ്ദേഹം ഒരു സ്ത്രീയുട പിന്നിൽ നിൽക്കുന്നത്‌.
ഒരു റൂട്ടിൽ ഓടുമ്പോൾ അവിടങ്ങളിലെ പെണ്ണുങ്ങൾ ഒന്നും പുറത്ത്‌ ഇറങ്ങുന്നവർ അല്ല. ഇറങ്ങും ഞായറാഴ്ച്ചകളിൽ വല്ല കല്ല്യാണത്തിനും. എന്താ കളർ ആണു. ഒന്ന് തൊടാൻ പറ്റിയാൽ തന്നെ ഒരു സുഖമാണു. പക്ഷേ ആ തൊടലിനു ചില ബുദ്ധി ചെലുത്തിയില്ലെങ്കിൽ പണി കിട്ടും. അവിടെയാണു കണ്ടക്റ്ററുടെ വിജയം. തൊട്ടാൽ ഇഷ്ടമുള്ളവരെയും ഇഷ്ടമില്ലാത്തവരെയും അറിയാൻ പറ്റും. ഇഷ്ടമില്ലാത്തതിനെ ഇണക്കിയെടുക്കണം.
ചവറ വണ്ടിയിൽ ഓടുമ്പോൾ ഒരു പെണ്ണു. നല്ല തക്കാളി പഴം പോലിരിക്കുന്ന പെണ്ണു. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി നിന്ന ഒരു ദിവസം. എനിക്ക്‌ പകരം ഓടുന്ന കൂട്ടിക്കട ബാബു ആ പെണ്ണിനോട്‌ പറഞ്ഞു ഇയാളെ ലാലിനു ഇഷ്ടമാണു അതാ ഇതാ എന്നോക്കേ. ഞാൻ വണ്ടിയിൽ കയറിയതിന്റെ അന്ന് രാവിലെ ഈ പെൺകുട്ടി വണ്ടിയിൽ ഉണ്ടായിരുന്നു. ഉച്ചക്ക്‌ ചവറ വടക്ക്‌ ബസ്‌ ഇട്ട്‌ ഭക്ഷണം കഴിക്കുകയാണു അപ്പോൾ അവിട ഈ പെൺകുട്ടി വന്നിട്ട്‌ ഒരു എഴുത്ത്‌ ബസിനകത്തോട്ട്‌ എന്റെ നേർക്ക്‌ എറിഞ്ഞു. പക്ഷേ കിട്ടിയത്‌ കിളി അനിയുടെ കയ്യിൽ. കിളി അനി വായിച്ച്‌ നോക്കിയപ്പോൾ മറ്റേ കണ്ടക്റ്റർ പറഞ്ഞു എനിക്ക്‌ അതിനെ ഇഷ്ടമാണെന്ന് അങ്ങനെ അണങ്കിൽ തനിച്ച്‌ ഒന്ന് കാണണം എന്ന്. തൊട്ടടുത്ത ദിവസം മുതൽ ഡ്രൈവർ ജോൺ അഛായൻ ബസ്‌ അവിടെ ഇട്ട്‌ ഭക്ഷണം കഴിപ്പ്‌ നിറുത്തി. ഭക്ഷണം കഴിപ്പ്‌ പരിമണത്തേക്ക്‌ മാറ്റി.
ആൾക്കാരുടെ ശരീര ശാസ്ത്രം അറിഞ്ഞുകൂടാത്ത കുറേ പിള്ളാർ ഇറങ്ങി കണ്ടക്റ്റർ ആയി സദാചാരപോലീസിനു വളരാൻ വഴിയൊരുക്കുകയും ചെയ്തു.
RELATED ARTICLES

Most Popular

Recent Comments