Monday, May 6, 2024
HomeKeralaമെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള റൂട്ടില്‍ പരീക്ഷണ ഓട്ടം തുടങ്ങി.

മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള റൂട്ടില്‍ പരീക്ഷണ ഓട്ടം തുടങ്ങി.

മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള റൂട്ടില്‍ പരീക്ഷണ ഓട്ടം തുടങ്ങി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള റൂട്ടില്‍ പരീക്ഷണ ഓട്ടം (ട്രയല്‍ റണ്‍) തുടങ്ങി. രാവിലെ കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നാണ് ട്രയല്‍ റണ്‍ തുടങ്ങിയത്. ട്രയല്‍ റണ്‍ വിജയിച്ചാല്‍ സെപ്റ്റംബര്‍ മൂന്നാം ആഴ്ചയോടെ യാത്രാ സര്‍വീസ് തുടങ്ങാനാണ് മെട്രോ അധികൃതരുടെ തീരുമാനം.
പരീക്ഷണ സര്‍വീസ് ആയതിനാല്‍ ആദ്യ ദിവസങ്ങളില്‍ ഒരു ട്രെയിനാണ് ഉപയോഗിക്കുക. ട്രയലിനു മുന്നോടിയായി യാത്രാ പാതയിലെ ട്രാക്കില്‍ വൈദ്യുതീകരണ സംവിധാനങ്ങളും സിഗ്നല്‍ സംവിധാനങ്ങളും വ്യാഴാഴ്ച രാത്രിയോടെ പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി ജംഗ്ഷന്‍, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് പാതയില്‍ ഉള്ളത്. ആഗസ്റ്റില്‍ സ്റ്റേഷനുകളുടെയെല്ലാം നിര്‍മാണം പൂര്‍ത്തിയാകും. ഇതിനു ശേഷമാണ് മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറുടെ പരിശോധനയുണ്ടാകുക.
ജൂണ്‍ 17നാണ് ആലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോ റൂട്ട് ഉദ്ഘാടനം ചെയ്തത്. 19ന് ഈ റൂട്ടില്‍ യാത്രാ സര്‍വീസ് തുടങ്ങി. നിലവില്‍ സര്‍വീസിന് ഉള്‍പ്പെടെ 10 ട്രെയിനുകളാണ് കൊച്ചിയിലെത്തിച്ചിരിക്കുന്നത്. ഈ ട്രെയിനുകളാണ് പരീക്ഷണ ഓട്ടത്തിനും ഉപയോഗിക്കുക. മഹാരാജാസ് കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ദൂരം 18 കിലോമീറ്ററാകും.
RELATED ARTICLES

Most Popular

Recent Comments