Saturday, November 16, 2024
HomePoemsനാം പ്രണയത്തിന്റെ പുതിയനിയമ അപ്പസ്തോലർ. (കവിത)

നാം പ്രണയത്തിന്റെ പുതിയനിയമ അപ്പസ്തോലർ. (കവിത)

നാം പ്രണയത്തിന്റെ പുതിയനിയമ അപ്പസ്തോലർ. (കവിത)

ജയമോള്‍ വര്‍ഗീസ്. (Street Light fb group)
വിശുദ്ധ കുമ്പസാരരഹസ്യം പേറുന്ന…
പ്രണയത്തിന്റെ
പുതിയ നിയമ അപ്പസ്തോലർ നമ്മൾ …
നോവിൻ കിനാപാടങ്ങളിലെവിടെയോ…
ആത്മാവിനെ കാണിക്കയായ് …
ഉപേക്ഷിച്ചു പോന്നവർ
ആനന്ദസമസ്യകളിൽ…വീർപ്പുമുട്ടിക്കുന്ന
അന്തർദാഹത്തിന്റെ വറ്റാത്ത
ഉറവ പേറുന്നവർ…
ഉടലുരുക്കത്തിന്റെ ആസക്തികളിൽ…
വിണ്ടടർന്ന പ്രണയത്തിൻ മരുഭൂമികളിലെ അവസാനത്തെ കുടിയേറ്റക്കാർ…
വിശുദ്ധ അധരങ്ങളാൽ വേലിയേറ്റത്തി രകളിൽ…തപ്പിത്തടയവേ..
ബോധി വൃക്ഷത്തണലിൽ എപ്പോഴൊ…
ആത്മജ്ഞാനത്തിന് ശിഷ്യപ്പെട്ടവർ…
എത്രയകന്നാലും ഒരൊറ്റ ഉമ്മയിൽ
ഒരു ഉടൽ പുതപ്പായ്…
രതിയുടെ ധ്യാന നിമിഷങ്ങളിൽ …
ഉന്മത്ത നടനത്താൽ ഉഷ്ണം പൂകുന്നവർ..
മുറിവേറ്റ ഒറ്റച്ചിറകിൽ … സ്വപ്നങ്ങളുടെ
ഭാണ്ഡകെട്ടുപേറി…
കണ്ണീർക്കടൽ കുറുകെ പറക്കാൻ
ശ്രമിക്കുന്നവർ …
പ്രണയത്തിന്റെ വിള്ളൽപാടുകളിൽ …
സ്നേഹത്തിന്റെ മഞ്ഞു തുള്ളികളാൽ
പരസ്പരം മുഖം ഒളിപ്പിക്കുന്നവർ…
ഒടിഞ്ഞു തൂങ്ങിയ നഖമുനകളാൽ …
നോവാതെ പരസ്പരം…
അദൃശ്യവിസ്മയങ്ങളെ കോർത്തെടുക്കാൻ ശ്രമിക്കുന്നവർ..
നീതീകരണങ്ങളില്ലാത്ത സദാചാരന്യായ
ങ്ങൾക്ക്.. മുന്നിൽ
ഓച്ഛാനിച്ച് മുട്ട് മടക്കേണ്ടി വന്നവർ …
പാപിങ്ങളുടെ കുമ്പസാരക്കൂട്ടിൽ…
മുൾപ്പുതപ്പിൽ മീതേ….
പ്രണയ വചനങ്ങളാൽ…
വിശുദ്ധ കിടക്ക വിരിക്കുന്നവർ…
വാക്കുകളുടെ വിഴുപ്പുകല്ലിൽ പരസ്പരം ചവിട്ടിത്തേയ്ക്കാതെ…
ഉന്മാദത്തിന്റെ ചില്ലകളിൽ…
ഉമ്മകളാൽ ഉണർത്തപ്പെട്ടവർ
തേരട്ട തെളിച്ച ചാലിലൂടെ …
ഭൂഗർഭത്തിൽ …
പ്രണയത്തിൻ അന്ത്യാക്ഷരി രചിക്കാൻ
പോകുന്നവർ…
അതേ നമ്മൾ പ്രണയത്തിൻ അപ്പസ്തോലർ …
വിശുദ്ധ കുമ്പസാര രഹസ്യങ്ങൾ പേറുന്ന…
പ്രണയത്തിന്റെ ….
പുതിയ നിയമഅപ്പസ്തോലർ നാം ….
RELATED ARTICLES

Most Popular

Recent Comments