Saturday, May 18, 2024
HomeKeralaആധാര്‍ നഷ്ടമായാല്‍ എന്ത് ചെയ്യും; ഇവ ഉറപ്പായും അറിഞ്ഞിരിക്കുക.

ആധാര്‍ നഷ്ടമായാല്‍ എന്ത് ചെയ്യും; ഇവ ഉറപ്പായും അറിഞ്ഞിരിക്കുക.

ആധാര്‍ നഷ്ടമായാല്‍ എന്ത് ചെയ്യും; ഇവ ഉറപ്പായും അറിഞ്ഞിരിക്കുക.

ജോണ്‍സണ്‍ ചെറിയാന്‍. 
വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനിടയില്‍ ആധാര്‍ നമ്പര്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണമെന്ന് മിക്ക ആളുകള്‍ക്കും അറിയില്ല. യുഐഡിഎഐയുടെ സൈറ്റില്‍ ‘ ആധാര്‍ ഓണ്‍ലൈന്‍ സര്‍വീസസ്’ എന്ന ഹെഡില്‍ കയറിയാല്‍ ആധാറിന്റെ പകര്‍പ്പ് എടുക്കാവുന്നതാണ്. ആധാറോ, എന്റോള്‍മെന്റ് ഐഡിയോ ഓണ്‍ലൈനില്‍ കണ്ടെത്താന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറോ ഇ-മെയില്‍ ഐഡിയോ ഇതിനായി ഓര്‍ത്തിരിക്കേണ്ടത് അത്യാവശ്യമാണ്.
റിട്രൈവ് ലോസ്റ്റ് യുഐഡി/ഇഐഡി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എത്തുന്ന പേജില്‍ പേര്, ഇ-മെയില്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം. സെന്റ് വണ്‍ ടൈം പാസ് വേഡ്- എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മൊബൈലിലോ ഇമെയിലിലോ ഒടിപി ലഭിക്കും. ഒടിപി ലഭിച്ചാല്‍ അത് സൈറ്റില്‍ നല്‍കിയാല്‍ നിങ്ങളുടെ ആധാര്‍ നമ്പറോ എന്‍ റോള്‍ മെന്റ് ഐഡിയോ മെയിലിലോ മൊബൈലിലോ ലഭിക്കും.
പിന്നീട് ‘ഡൗണ്‍ലോഡ് ആധാര്‍’ ഓപ്ഷനില്‍ പോയി ആധാര്‍ നമ്പര്‍/ എന്‍ റോള്‍മെന്റ് ഐഡി, പേര്, പിന്‍കോഡ് എന്നിവ നല്‍കണം . അപ്പോള്‍ ലഭിക്കുന്ന ഒടിപി നല്‍കുമ്പോള്‍ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നിങ്ങളുടെ വിലാസത്തിലെ പിന്‍കോഡ് പാസ് വേഡ് ആയി ഈ പിഡിഎഫ് ഫയലില്‍ നല്‍കണം. തുടര്‍ന്ന് പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.
RELATED ARTICLES

Most Popular

Recent Comments