ജോൺസൺ ചെറിയാൻ.
റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്‍ശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം.വീട്ടില്‍ എലിശല്യം രൂക്ഷമായതിനാല്‍ എലിവിഷം വയ്ക്കാന്‍ ഗിരിധര്‍ സ്വകാര്യ കീടനിയന്ത്രണ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കുഴമ്പ് രൂപത്തിലും ഗുളിക രൂപത്തിലുമുള്ള എലിവിഷം വീട്ടിലാകെ വച്ച ശേഷം കമ്പനി അധികൃതര്‍ മടങ്ങി. വിഷം വയ്ക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കീടനിയന്ത്രണ കമ്പനിയില്‍ നിന്ന് പ്രത്യേകിച്ച് നിര്‍ദേശങ്ങള്‍ ഒന്നും നല്‍കിയതുമില്ല.