ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്ക് എതിരെ നടന്‍ ശ്രീനിവാസന്‍ രംഗത്ത്. അമ്മ നന്നായാലേ മക്കളും നന്നാകൂ. സിനിമാ സംഘടനകള്‍ ചിലര്‍ക്ക് ചില സാമ്പത്തിക സഹായം നല്‍കുന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് ഒന്നും ചെയ്യുന്നില്ലെന്നും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു.
അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റിന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനയേയും ശ്രീനിവാസന്‍ വിമര്‍ശിച്ചു. ഇന്നസെന്‍റ് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ചലച്ചിത്ര മേഖലയില്‍ നടക്കാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുന്നുണ്ട്. ആ ചതിക്കുഴികളെ കുറിച്ച് തനിക്കറിയില്ലെന്നും താരം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരാണ് യഥാര്‍ഥ കുറ്റവാളിയെന്ന് പോലീസ് കണ്ടുപിടിക്കട്ടെ. കുറ്റകൃത്യം നടന്ന സ്ഥിതിക്ക് ഇനി അത് തടയാന്‍ നമ്മള്‍ക്ക് പറ്റില്ലല്ലോ എന്നും ശ്രീനിവാസന്‍ ചോദിച്ചു.
ഇരിങ്ങാലക്കുടയിലെ വസതിയില്‍ ഇന്നസെന്‍റ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയെ തള്ളിയാണ് ശ്രീനിവാസന്‍ രംഗത്തെത്തിയത്. ചലച്ചിത്ര മേഖല ലൈംഗിക പീഡനവിമുക്ത മേഖലയാണ്. നടികള്‍ ഇപ്പോള്‍ പണ്ടത്തേപ്പോലെ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നുമായിരുന്നു ഇന്നസെന്‍റ് പറഞ്ഞത്.
ഇന്നസെന്‍റിനെതിരെ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവും രംഗത്തെത്തിയിരുന്നു. സമൂഹത്തിലുള്ളതു പോലെയുള്ള പ്രശ്നങ്ങള്‍ സിനിമയിലുമുണ്ട്.