ജോണ്‍സണ്‍ ചെറിയാന്‍.
മഹാരാഷ്ട്ര വനംവകുപ്പും മറ്റ് ഏജന്‍സികളും ചേര്‍ന്ന് സംസ്ഥാനത്ത് 4.6 കോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു. 36 ജില്ലകളിലായി 4,61,06,563 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്.കൂടാതെ തൈകളെക്കുറിച്ചുള്ള രേഖകള്‍ സൂക്ഷിക്കുന്നതിന് വിവിധ ഓണ്‍ലൈന്‍, ഓഫ്ലൈന്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സ്ഥാപിച്ചു. ജുലൈ ഒന്നു മുതല്‍ ആരംഭിച്ച പദ്ധതി ജുലൈ 7നു അവസാനിക്കുമ്പോള്‍ നട്ട തൈകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും എന്ന് വനം പരിസ്ഥിതി സംരക്ഷകനായ പ്രവീണ്‍ ശ്രീവാസ്തവ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതിയുടെ തത്വമാണ് ഞങ്ങള്‍ പിന്തുടരുന്നത്, മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 50 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നതാണ് ലക്ഷ്യം എന്നും ശ്രീവാസ്തവ അറിയിച്ചു.