ജോണ്സണ് ചെറിയാന്.
കൊച്ചി: നടി ആക്രമിച്ച കേസില്‍ നടന് ധര്മജന് ബോള്‍ഗാട്ടിയെ മൊഴിയെടുക്കാന്‍ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു.നടിയെ ആക്രമിച്ച കേസില്‍ സംശയ നിഴലില്‍ നില്ക്കുന്ന നടന് ദിലീപും സംവിധായകന് നാദിര്‍ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തയാണ് ധര്മ്മജന്. ദിലീപ് നിര്‍മ്മിച്ച് നാദിര്‍ഷാ സംവിധാനം ചെയ്ത് കട്ടപ്പനയിലെ ഋത്വിക്ക് റോഷന് എന്ന ചിത്രത്തില്‍ സുപ്രധാന റോള്‍ ധര്മ്മജനുണ്ടായിരുന്നു. ഇത് കൂടാതെ അടുത്തിടെ ദിലീപിന്റെ നേതൃത്വത്തില്‍ കാനഡയില്‍ നടത്തിയ സ്റ്റേജ് ഷോയിലെയും ഭാഗമായിരുന്നു ധര്മ്മജന്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയാനാണ് ധര്‍മ്മജനെ വിളിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഡി വൈ എസ് പി വിളിപ്പിച്ചിട്ടാണ് താന്‍ എത്തിയതെന്ന് ധര്മജന്.ഇതിനിടെ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ പള്‍സര്‍ സുനി വീണ്ടും അറസ്റ്റിലായിരുന്നു. പോലീസ് പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വാങ്ങി.