Wednesday, May 1, 2024
HomeNewsഅത്തരം കോളുകളില്‍ വിശ്വസിക്കരുത്; യുഎഇ ടെലികോമിന്റെ താക്കീത്.

അത്തരം കോളുകളില്‍ വിശ്വസിക്കരുത്; യുഎഇ ടെലികോമിന്റെ താക്കീത്.

അത്തരം കോളുകളില്‍ വിശ്വസിക്കരുത്; യുഎഇ ടെലികോമിന്റെ താക്കീത്.

ജോണ്‍സണ്‍ ചെറിയാന്‍.
യു.എ.ഇ: എത്തിസലാത്തും ഡു വലിയ തുക സമ്മാനമായി ലഭിച്ചുവെന്ന രീതിയില്‍ പല കോളുകള്‍ ഇപ്പോള്‍ വരുന്നുണ്ട്. അത്തരം കോളുകള്‍ വിശ്വസിക്കരുതെന്ന് യു.എ.ഇ ടെലികോം താകീത് ചെയ്തു. അത്തരം കോളുകള്‍ ബാങ്ക് അക്കൗണ്ട് മുതലായ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ച്‌ അറിയുകയും തുടര്‍ന്ന് ആ വിവരങ്ങള്‍ ഉപയോഗിച്ച്‌ പലതരം തട്ടിപ്പ് നടത്തുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം തട്ടിപ്പ് കോളുകള്‍ക്കെതിരെ ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയും ഇതിന്റെ ദോശ വശങ്ങളെ പറ്റി മനസിലാക്കിപ്പിക്കുന്നതിനായി ബോധവത്കരണ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
മുഖ്യധാരാ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയകള്‍ തുടങ്ങിയവയിലൂടെ ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ഇതിനുവേണ്ടി ബന്ധപ്പെട്ട സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. ആയിരകണക്കിന് ആളുകളാണ് യു.എ.യില്‍ മാത്രമായി ഇത്തരത്തില്‍ വഞ്ചിതരായത്. ഇത്തരക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് ഇവര്‍ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments