Monday, May 6, 2024
HomeLiteratureഎന്‍റെ ജീവിതം.. (അനുഭവ കഥ)

എന്‍റെ ജീവിതം.. (അനുഭവ കഥ)

എന്‍റെ ജീവിതം.. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഇന്നത്തേ കാലത്ത്‌ നിർദ്ധനരായാ കുടുംബങ്ങളേ സഹായിക്കാൻ പല വഴിക്കായി പല വിധത്തിലും ആൾക്കാർ ഉണ്ട്‌. എന്നാൽ എനിക്ക്‌ രണ്ട്‌ വയസുള്ളപ്പോൾ എന്റെ അഛൻ മരിച്ചു. പക്ഷേ അന്നോന്നും ഇന്നത്തേ പോലെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. എന്നേയും എന്റെ പെങ്ങളെയും അമ്മ വളരെ കഷ്ടപ്പെട്ട്‌ വളർത്തി പഠിപ്പിച്ചു. അന്ന് ഞങ്ങൾക്ക്‌ ഉണ്ടായിരുന്ന എ റ്റി എം ആണു അഛൻ അമ്മയുടെ കഴുത്തിൽ കെട്ടിയ താലി മാല. അഛൻ മരിച്ചതിനു ശേഷം അമ്മ താലി ഊരി വച്ചിട്ട്‌ അത്‌ കഴുത്തിൽ ഇടുകയും പൈസക്ക്‌ അത്യാവശ്യം വരുമ്പോൾ അതും കൊണ്ട്‌ ബാങ്കിലേക്ക്‌ ഓടുകയും പിന്നീട്‌ അമ്മയുടെ അടുത്ത ചില പാവപ്പെട്ട സ്ത്രീകൾക്ക്‌ കഴുത്തിലിട്ടു കൊണ്ട്‌ എവിടയെങ്കിലും വിശേഷങ്ങൾക്ക്‌ പോകാൻ കൊടുക്കുകയും ചെയ്യുമായിരുന്നു. ഏറ്റവും വലിയ തമാശ ഞങ്ങൾ ആടിനെ വളർത്താൻ എന്ന് പറഞ്ഞ്‌ ഗ്രാമ സേവകന്റെടുത്ത്‌ എഴുതി കൊടുത്ത്‌ പൈസ എടുക്കുമായിരുന്നു. തിരിച്ച്‌ എളുപ്പം അടക്കുമ്പോൾ തുച്ചമായിട്ട്‌ സബ്സിഡി കിട്ടും അതിനു വേണ്ടിയാണു.
ഞങ്ങളുടെ വീട്ടിൽ തന്നെ ഉള്ള മൂന്ന് ആട്ടിനെ പിടിച്ച്‌ ഓരോന്നിനെ തെക്കതിലും വടക്കതിലും കിഴക്കതിലും കൊടുക്കും എന്നിട്ട്‌ ബാങ്കിൽ നിന്ന് മാനേജരും ആടിന്റെ കാതിൽ ബാങ്കിന്റെ സീൽ പതിപ്പിക്കാൻ ഡോക്റ്ററും വരുമ്പോൾ അയലത്ത്കാർ ഓരോരുത്തരായിട്ട്‌ ആടിനെയും കൊണ്ട്‌ വരും പിന്നെ ആടിനെ സീൽ വച്ച്‌ കൈമാറും. അപ്പോൾ സംസാരിക്കാൻ കഴിയില്ലെങ്കിലും ആടിനു വളരെ സന്തോഷം ആണു. കാരണം സ്വന്തം മുതലാളിയുടെ അടുത്ത്‌ തന്നെ എത്തിയല്ലോ. അങ്ങനെ ഒരുപാട്‌ കഷ്ടപ്പെട്ടു അമ്മ. എന്നാലും എന്നെ പഠിക്കാൻ വിടാത്ത സ്തലങ്ങൾ ഇല്ല.
എന്തായാലും കഴിഞ്ഞ ജൂലൈ മാസം വരെ അമ്മ എന്റെ കൂടെ ഉണ്ടായിരുന്നു. എന്റെ അൻപതാമത്തേ വയസിൽ അമ്മയും പോയി. എന്റെ അമ്മയില്ലാത്ത ആദ്യ ജന്മദിനമാണു വരുന്നത്‌ അതുകൊണ്ട്‌ ഈ ജന്മദിനത്തിനു യാതൊരു വിധ ആഘോഷങ്ങളും ഉണ്ടായിരിക്കുന്നതല്ല. ഇനി ആരെങ്കിലും ആശംസകൾ അറിയിച്ചാൽ അതിനു മറുപടി ഉണ്ടാകില്ല ക്ഷമിക്കുക.
RELATED ARTICLES

Most Popular

Recent Comments