Friday, April 26, 2024
HomeLiteratureഅടി തെറ്റിയാല്‍ ആനയും വീഴും. (കഥ)

അടി തെറ്റിയാല്‍ ആനയും വീഴും. (കഥ)

അടി തെറ്റിയാല്‍ ആനയും വീഴും. (കഥ)

 മില്ലാൽ കൊല്ലം.
പണ്ട്‌ പണ്ട്‌ ഒരു രാജ്യത്ത്‌ ഒരു മഹാ പണ്ഡിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിനെ ഒന്നിലും തോൽപ്പിയ്ക്കാൻ പറ്റില്ലായിരുന്നു. അങ്ങനെ ആ രാജ്യ്ത്തേ രാജാവിനു ഇദ്ദേഹത്തേ എങ്ങനെയും തോൽപ്പിയ്കണം എന്ന വിചാരത്തോടെ രങ്കത്ത്‌ വന്നു. മന്ത്രിയേയും മറ്റും വിളിച്ച്‌ കൽപ്പിച്ചു ഇദ്ദേഹത്തിനെ തോൽപ്പിയ്ക്കുവാൻ കഴിവുള്ള ഒരാളിനെ കൊണ്ടു വരുവാൻ. അങ്ങനെ മന്ത്രിമാർ നാടിന്റെ നാനാ ഭാഗങ്ങളിലെക്ക്‌ പടയാളികളെ അയച്ചു. ഒടുവിൽ കാട്ടിനുള്ളിൽ നിന്ന് ഒരുവനെ കിട്ടി. ഒരു വൃത്തിയും ഇല്ലാത്ത മീശയും താഡിയും നീട്ടി വളർത്തിയ  മുടിയോക്കേ ജഡ കയറിയ ഒരാളിനെ.
അവനെ കൊണ്ടു പോയി മുടിയോക്കേ വെട്ടി കുളിപ്പിച്ച്‌ വൃത്തിയാക്കി മൽസരം നടക്കുന്ന വേദിയിൽ കൊണ്ടിരുത്തി. ഉടൻ രാജാവ്‌ കൽപ്പിച്ചു മഹാ പണ്ഡിതനെ വിളിക്കു മൽസരം ആരംഭിക്കട്ടേ. അങ്ങനെ മൽസരം നടക്കുന്ന വേദിയിലെക്ക്‌ മഹാ പണ്ഡിതൻ വരുന്നു ഞാനടക്കം സോറി രാജാവ്‌ അടക്കം അവിടയിരുന്നവർ എല്ലാം എഴുനെറ്റു നമസ്കരിചു. പക്ഷേ മഹാ പണ്ഡിതന്റെ എതിരാളി മാത്രം എഴുന്നേറ്റതും ഇല്ല നേരെ നോക്കിയതുമില്ല ഏറുകണ്ണിട്ട്‌ ഒന്നു നോക്കി അത്ര മാത്രം. അങ്ങനെ മഹാ പണ്ഡിതൻ വന്ന് ഇദ്ദേഹത്തിനു എതിരെ ഇട്ടിരുന്ന കസേരയിൽ ഇരുന്നു. മഹാ പണ്ഡിതന്റെ  ചോദ്യങ്ങൾ എല്ലാം ആംഗ്യ്‌ ഭാക്ഷയിൽ ആയിരുന്നു. പണ്ഡിതന്റെ ആദ്യത്തേ ചോദ്യം രണ്ട്‌ കയ്യുകളും കൂടി ഒരുമിച്ച്‌ തെ ചുറ്റി എന്നിട്ട്‌  എന്താണു എന്ന്? അപ്പോ കാട്ടുവാസി ഒന്ന് എന്ന് ആംഗ്യ ഭാക്ഷയിൽ കാണിച്ചു. അപ്പോ പണ്ഡിതൻ രണ്ട്‌ എന്ന് കാണിച്ചു. മേറ്റ്‌ ആൾ മൂന്ന് എന്ന് കണിച്ചു പണ്ഡിതൻ നാലു എന്നു കാണിച്ചു. അപ്പോ മറ്റേ ആൾ അഞ്ജ്‌ എന്ന് കാണിച്ചു. അപ്പോ പണ്ഡിതൻ  ആറേന്നു കാണിച്ചു.
മേറ്റ്‌ ആൾ ഏഴ്‌ എന്ന് കാണിച്ചു. അപ്പോ പണ്ഡിതൻ എട്ട്‌ എന്ന് കാണിച്ചു. മറ്റേ ആൾ ഒൻപത്‌ എന്ന് കാണിച്ചു. പണ്ഡിതൻ പത്ത്‌ എന്ന് കാണിച്ചു. മേറ്റ്‌ ആൾ ഒരു വിരൽ നാക്കിൽ തൊട്ടിട്ട്‌ പതിനൊന്ന് എന്ന് കാണിച്ചു. അപ്പോ പണ്ഡിതൻ ഒന്നും പറയാതെ അവിടെ നിന്ന് എഴുനേറ്റ്‌ പോയി. എന്താണു സംഭവിച്ചത്‌ എന്ന് അറിയാതേ രാജാവ്‌ പണ്ഡിതന്റെ പിന്നാലെ പോയി. രാജാവ്‌ പണ്ഡിതനോട്‌ കാര്യം തിരക്കി, അപ്പോ പണ്ഡിതൻ പറഞ്ഞു ഞാൻ അദ്ദേഹത്തോട്‌ ചോദിച്ചു ഈ ലോകം അടക്കി വാഴുന്നത്‌ ആരാണു? അപ്പോ അദ്ദേഹം പറഞ്ഞു ഒരെ ഒരു ശക്തി ആണു. ഞാൻ പറഞ്ഞു അല്ല രണ്ട്‌ ദിക്കുകൾ ആണു. അപ്പോ അദ്ദേഹം പറഞ്ഞു ത്രിമൂർത്തികൾ ആണു. ഞാൻ പറഞ്ഞു ചതുർഭുജങ്ങൾ ആണു. അദ്ദേഹം പറഞ്ഞു പഞ്ജഭൂതങ്ങൾ ആണു. ഞാൻ പറഞ്ഞു ഷഠ്ഭുജങ്ങൾ ആണു. അദ്ദേഹം പറഞ്ഞു സപ്തസ്വരങ്ങൾ ആണു. ഞാൻ പറഞ്ഞു അഷ്ഠദിക്‌ പാലകരാണെന്ന്.
അദ്ദേഹം പറഞ്ഞു നവഗ്രഹങ്ങൾ ആണെന്ന് ഞാൻ പറഞ്ഞു ദശാവതാരം ആണെന്ന്. അതു കഴിഞ്ഞപ്പോൾ ഒരു വിരൽ നാക്കിൽ തൊട്ടിട്ട്‌ പതിനൊന്ന് എന്ന് കാണിച്ചു അത്‌ എനിക്ക്‌ മനസിലായില്ല അങ്ങനെ ഞാൻ എഴുന്നേറ്റു പോരുന്നു. അങ്ങനെ രാജാവ്‌ അവിടെ നിന്ന് എഴുന്നേറ്റ്‌ കാട്ടു മനുഷ്യന്റെ അടുത്ത്‌ വന്നു എന്താണെന്ന് അറിയണമല്ലോ? അപ്പോ കാട്ടുവാസി ഞാൻ ഇവിടെ ഇരുന്നപ്പോ ഒരു ആൾ എന്നോട്‌ വന്നിട്ട്‌ ചോദിക്കുവാ ഒറ്റ ഇരുപ്പിൽ ഇരുന്നു കൊണ്ട്‌ എത്ര കുപ്പി കള്ള്‌ കുടിക്കും എന്ന് ആഗ്യ ഭാഷയിൽ ഞാൻ പറഞ്ഞു ഒരു കുപ്പി കുടിക്കും എന്ന് അപ്പോ അദ്ദേഹം പറഞ്ഞു രണ്ട്‌ കുപ്പി കുടിക്കുമെന്ന് ഞാൻ പറഞ്ഞു മൂന്ന് കുപ്പി കുടിക്കുമെന്ന്. അപ്പോ അദ്ദേഹം നാലുകുപ്പി കുടിക്കുമെന്ന് ഞാൻ പറഞ്ഞു അഞ്ജ്‌ കുപ്പി കുടിക്കുമെന്ന്. അപ്പോ അദ്ദേഹം ആറുകുപ്പി കുടിക്കുമെന്ന് ഞാൻ വിട്ടില്ല ഏഴ്‌ കുപ്പി കുടിക്കുമെന്ന്.  അപ്പോ അദ്ദേഹം എട്ട്‌ കുപ്പി കുടിക്കുമെന്ന്. ഞാൻ ഒൻപത്‌ കുപ്പി കുടിക്കുമെന്ന്. അപ്പോ അദ്ദേഹം പത്ത്‌ കുപ്പി കുടിക്കുമെന്ന്. ഞാൻ വിടുമോ? തൊട്ടുനക്കാൻ ഉണ്ടെങ്കിൽ പതിനൊന്ന് കുപ്പി കുടിക്കുമെന്ന് എന്നോടാ മൽസരം അപ്പോഴേ നിർത്തി എഴുന്നേറ്റു പോയി.        
RELATED ARTICLES

Most Popular

Recent Comments