Saturday, May 4, 2024
HomeKeralaനെഞ്ചോടു ചേര്‍ത്ത മകളുടെ ഓര്‍മ്മ ബാക്കിയായി;കൈക്കുഞ്ഞിനെ കയ്യില്‍ വെച്ച്‌ റിക്ഷ ഓടിച്ച ആ അച്ഛന്‍ കണ്ണടച്ചു.

നെഞ്ചോടു ചേര്‍ത്ത മകളുടെ ഓര്‍മ്മ ബാക്കിയായി;കൈക്കുഞ്ഞിനെ കയ്യില്‍ വെച്ച്‌ റിക്ഷ ഓടിച്ച ആ അച്ഛന്‍ കണ്ണടച്ചു.

നെഞ്ചോടു ചേര്‍ത്ത മകളുടെ ഓര്‍മ്മ ബാക്കിയായി;കൈക്കുഞ്ഞിനെ കയ്യില്‍ വെച്ച്‌ റിക്ഷ ഓടിച്ച ആ അച്ഛന്‍ കണ്ണടച്ചു.

ജോണ്‍സണ്‍ ചെറിയാന്‍. 
പ്രസവത്തോടെ ഭാര്യ മരിച്ച ശേഷം കൈക്കുഞ്ഞിനേയും കയ്യിലേന്തി റിക്ഷ വലിച്ച്‌ ജീവിതം പുലര്‍ത്തിയിരുന്ന ബബ്ലുവിന്റെ കഥ ലോകം അറിഞ്ഞത് അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്ബായിരുന്നു. നിത്യ ദുരിതക്കടലിലേയ്ക്ക് താഴ്ന്നു പോയ ഈ ജീവിതത്തിന്റെ ഒരു ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇവരുടെ ജീവിതത്തിലേയ്ക്ക് പുറംലോകത്തിന്റെ ഇടപെടലുണ്ടായത്.
തന്റെ ഭാര്യ മരിച്ചതോടെ പിഞ്ചു കുഞ്ഞിനേയും കയ്യിലേന്തി റിക്ഷാ ഓടിക്കുന്ന ചിത്രം 2012 ഒക്ടോബറിലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ലോക മനസാക്ഷിയെ പിടിച്ചുലച്ചത്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്നും ബബ്ലുവിനേയും കുഞ്ഞിനേയും തേടി സഹായ പ്രവാഹഗായിരുന്നു. നെഞ്ചോടു ചേര്‍ത്ത മകളെ തനിച്ചാക്കി ആ അച്ഛന്‍ ഇനിയില്ല. അമിതമായ മദ്യപാനം മൂലം ആ അച്ഛന്‍ കഴിഞ്ഞയാഴ്ച ലോകത്തോട് വിടപറഞ്ഞു. ദാമിനി എന്ന ആ പിഞ്ചു കുഞ്ഞിന് ഇപ്പോള്‍ നാലരവയസായി. കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കിയതുമുതല്‍ ആ അച്ഛന്‍ മദ്യപാനത്തെ കൂട്ടുപിടിക്കുകയായിരുന്നു.
ഒരാഴ്ച മുമ്ബാണ് ബബ്ലു വിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്കുവേണ്ടി ജീവന്‍ മാറ്റിവെച്ച ആ കുഞ്ഞിന് തന്റെ അച്ഛന്റെ മരണത്തേയും തിരിച്ചറിയാനായിട്ടില്ല. അന്ന് ലഭിച്ച 25 ലക്ഷം രൂപ ദാമിനിയുടെ പേരില്‍ നിക്ഷേപിച്ചിരിക്കുകയാണ്. . കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാന്‍ കമ്മിറ്റിയേയും സര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു.
RELATED ARTICLES

Most Popular

Recent Comments