Saturday, May 18, 2024
HomeCinemaവൈറലായി മമ്മൂട്ടി മോഹന്‍ലാല്‍ സെല്‍ഫി.

വൈറലായി മമ്മൂട്ടി മോഹന്‍ലാല്‍ സെല്‍ഫി.

വൈറലായി മമ്മൂട്ടി മോഹന്‍ലാല്‍ സെല്‍ഫി.

ജോണ്‍സണ്‍ ചെറിയാന്‍.
മലയാള സിനിമ ലോകത്തെ രണ്ടു സൂപ്പര്‍ മെഗാ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. അന്യഭാഷാ സിനിമാതാരങ്ങളില്‍ നിന്നും ഇവരെ വ്യത്യസ്തരാകുന്നത് അവരുടെ സൗഹൃദം തന്നെയാണ്. ഫാന്‍സുകള്‍ തമ്മില്‍ തര്‍ക്കങ്ങളും വഴക്കുകളും നടക്കുന്നുണ്ടെങ്കിലും താരങ്ങള്‍ തമ്മില്‍ ശത്രുത ഇല്ല എന്നു തെളിയിക്കുന്ന സെല്‍ഫി ആണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയായില്‍ വൈറല്‍ ആയിരിക്കുന്നത്. തമിഴിലും തെലുങ്കിലും ഹിന്ദിയലുമൊക്കെയുണ്ട് താരയുദ്ധങ്ങള്‍. അവിടെയൊക്കെ ആരാധകര്‍ തമ്മില്‍ താരങ്ങളുടെ പേര് പറഞ്ഞ് തര്‍ക്കങ്ങളും വഴക്കുകളും നടക്കുമ്ബോള്‍ ചെറുതായൊരു ശത്രുത താരങ്ങള്‍ക്കിടയിലും ഉണ്ടാകാറുണ്ട്.
മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചു നിന്ന് എടുത്ത സെല്‍ഫിയാണ് രണ്ടുപേരും ഒരേ സമയത്തെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. വിത്ത് ലാല്‍’ എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയും, ‘വിത്ത് മമ്മൂക്ക’ എന്ന ക്യാപ്ഷനോടെ മോഹന്‍ലാലും ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്. മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടില്‍ റംസാന്‍ ആഘോഷിക്കാന്‍ പോയപ്പോള്‍ എടുത്ത ചിത്രമാണ് അത്. എല്ലാ റംസാനും മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടില്‍ പോകാറുണ്ട്. എന്നാല്‍ ഈ വര്‍ഷം കൊച്ചുമകള്‍ക്കൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടിയുടെ റംസാന്‍.
കുടുംബ സുഹൃത്തിനൊപ്പം ദുബായിലാണ് മോഹന്‍ലാല്‍ റംസാന്‍ ആഘോഷിച്ചത്. കേരളത്തില്‍ തിരിച്ചെത്തിയതിന് ശേഷം മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ എടുത്തതാണ് ഈ സെല്‍ഫി.
RELATED ARTICLES

Most Popular

Recent Comments