തസ്‌നീം മുബീന.
മലപ്പുറം:- മൈലപ്പുറം ഹുദ സൺഡേ മദ്രസയുടെ പ്രവേശനോത്സവം ഫലാഹിയ കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ബസ്മല ഉദ്ഘാടനം ചെയ്തു. പ്രോഗ്രാമിന്റെ മുഖ്യാതിഥിയും ലൈഫ് സ്കിൽസ് ട്രെയിനറുമായ ഹാരിസ് ഒഴികൂർ കുട്ടികളുമായി സംവദിച്ചു. രക്ഷിതാക്കൾ ക്കുള്ള ബോധവത്കരണ ക്ലാസും വിജയികളെ ആദരിക്കലും നടന്ന ചടങ്ങിൽ മദ്രസാ പ്രിൻസിപ്പാൾ മുബീൻ സ്വഗതം പറഞ്ഞു. മാലി ട്രസ്റ്റ് ചെയർമാൻ ജലീൽ മങ്കരത്തോടി അധ്യക്ഷത വഹിച്ചു. അലി സാലിം, ഫാത്തിമ ടി, ജസീല, സയ്യിദ് മുനവർ, ഫാത്തിമ ബീഗം, കുൽസു ടീച്ചർ എന്നിവർ സംസാരിച്ചു.
ഫോട്ടോ ക്യാപ്ഷൻ :- ഫലാഹിയ കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ബസ്മല ഉൽഘടന കർമ്മം നിർവഹിക്കുന്നു.