Sunday, May 19, 2024
HomeLiteratureഒന്നേ ഉള്ളെങ്കിൽ. (ലേഖനം)

ഒന്നേ ഉള്ളെങ്കിൽ. (ലേഖനം)

ഒന്നേ ഉള്ളെങ്കിൽ. (ലേഖനം)

 അരുൺ ദാസ്. (Street Light fb group)
ഒന്നേ ഉള്ളൂ എങ്കില്‍ ഉലക്ക കൊണ്ട് അടിക്കണം എന്ന് കേട്ടിട്ടുണ്ട്.
തെറ്റുകള്‍ ചെയ്യുന്ന കുട്ടികളെ ശിക്ഷിക്കണം അല്ലാതെ ഒരു കുട്ടി മാത്രമേ ഉള്ളൂ എന്ന് കരുതി ലാളിക്കരുത് എന്നുള്ളത് ആണ് ചൊല്ല് കൊണ്ട് അര്‍ഥം ആക്കുന്നത്.
പല വിദേശ രാജ്യങ്ങളിലും കുട്ടികളെ മാതാപിതാക്കള്‍ വഴക്ക് പറയുന്നത് പോലും കുറ്റകരം ആണ്.
നമ്മുടെ രാജ്യത്ത് ആ നിയമം ആയിട്ടില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.
കുട്ടികള്‍ ആയിരിക്കുന്ന കാലഘട്ടത്തില്‍ അവര്‍ ചെയ്യുന്ന തെറ്റുകള്‍ അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാം. അവരെ തെറ്റുകള്‍ തിരിച്ചറിയുന്നതിനു ആയി ചിന്തിക്കാന്‍ പ്രേരിപ്പിക്കാം, തെറ്റുക ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കാം എന്നാണു എന്റെ പക്ഷം.
പക്ഷെ ചില സമയം ശിക്ഷകള്‍ വേണ്ടി വന്നേയ്ക്കാം.
അത് ശാരീരിക ക്ഷതം ഏല്‍പ്പിക്കുന്നത് ആവണം എന്നില്ല. ചിലര്‍ കുട്ടികളെ വടി കൊണ്ട് അടിക്കുന്നത് കണ്ടിട്ടുണ്ട്.
എന്നാല്‍ ഇന്നലെ ഒരു വാര്‍ത്തയില്‍ കണ്ട മാതാവ് ചെയ്തത് പോലെ കുട്ടിയുടെ ശരീരത്ത് പൊള്ളല്‍ ഏല്‍പ്പിക്കുക എന്നുള്ളത് ക്രൂരത ആണ്, ആ മാതാവിന്റെ മനോനില പരിശോധിക്കേണ്ടത് ആണ്.
പക്ഷെ അതിലും കേവലമായി തോന്നിയ ഒരു വിഷയം ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം ആയിരുന്നു ആ കുട്ടിയോട്,
” അമ്മ എന്തിനാണ് ശിക്ഷിച്ചത്?? “
കുട്ടി : ” പൈസ എടുത്തതിനു. “
മാധ്യമ പ്രവര്‍ത്തകന്‍ : പഫ്സ് വാങ്ങിയതിനു ആണല്ലേ അമ്മ ഇങ്ങനെ ചെയ്തത്!!!
ഇത്തരം തരം താണ നിലയില്‍ മാധ്യമ പ്രവര്‍ത്തനം നടത്തരുത് സുഹൃത്തേ. വാര്‍ത്തയുടെ അപ്പോഴത്തെ തലവാചകം തന്നെ പഫ്സ് വാങ്ങിയതിനു അമ്മ കുട്ടിയെ തീ കൊണ്ട് പൊള്ളിച്ചു എന്നുള്ളത് ആയിരുന്നു.
മോഷണം ചെയ്ത കുട്ടിയെ മാതാപിതാക്കള്‍ ശിക്ഷിക്കുക സ്വാഭാവികം ആണ്, അതിനെ മറ്റൊന്നായി മാറ്റാന്‍ ഉള്ള ശ്രമം, മാധ്യമപ്രവര്‍ത്തകനേയും ചികിത്സക്ക് വിധേയം ആക്കണം എന്നാണു സൂചിപ്പിക്കുന്നത്.
വികലമായ മാധ്യമ പ്രവര്‍ത്തനങ്ങള്‍ക് എതിരെ പൊതു സമൂഹം പ്രതികരിക്കണം.
കുട്ടികള്‍ക്ക് നല്ലത് പറഞ്ഞു കൊടുക്കുവാന്‍ സാധിക്കുന്ന….ഐശ്വര്യവും, സന്തോഷവും നിറഞ്ഞ ഒരു ദിനം ആകട്ടെ എന്റെ സുഹൃത്തുക്കള്‍ക്ക് എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്…….
RELATED ARTICLES

Most Popular

Recent Comments