പ്രവാസികള്‍ക്ക് പഴയ നോട്ടുകള്‍ ജൂണ്‍ 30 വരെ മാറാന്‍ അവസരം.

0
1753

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: പ്രവാസികള്‍ക്ക് പഴയ 500, 1000 രൂപ നോട്ടുകള്‍ മാറുന്നതിനു  ജൂണ്‍ 30 വരെ അവസരമുണ്ട്. റിസര്‍വ് ബാങ്കിന്‍റെ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പൂര്‍ ഓഫീസുകളില്‍ ജൂണ്‍ 30 വരെ പ്രവാസികള്‍ക്ക് പഴയനോട്ടുകള്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്.

വിദേശത്തുനിന്ന് ഒരാള്‍ക്ക് കൊണ്ടു വരാവുന്നത് 25,000 രൂപയുടെ പഴയനോട്ടുകള്‍ മാത്രമാണ്. ആറുമാസത്തിലധികം വിദേശത്ത് താമസമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 2017 ജൂണ്‍ 30വരെ നിബന്ധനകള്‍ക്കു വിധേയമായി നോട്ടുകള്‍ മാറ്റി വാങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്.

പ്രവാസികള്‍ കൈവശമുള്ള തുക എത്രയെന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും അതിനുള്ള സാക്ഷ്യപത്രം വാങ്ങി റിസര്‍വ് ബാങ്കില്‍ സമര്‍പ്പിക്കുകയും വേണം.

Share This:

Comments

comments