യക്ഷിയെ പ്രണയിച്ച ഞാൻ. (കഥ)

0
1360

പ്രസന്ന നായര്‍.
അന്നും വീട്ടിലേക്കു പോകാറായപ്പോൾ എന്നത്തേയും പോലെ സമയം 11ആകാറായി. വേഗം എത്തുവാൻ വേണ്ടി റോഡ് വഴി പോകാതെ ഞാൻ വയലുവഴി വച്ചുപിടിച്ചു…ഏകദേശം വയല് കഴിയാറായപ്പോൾ നിലാവെളിച്ചത്തിൽ കുളത്തിന്‍റെ അടുത്തായി ഒരു പെൺകുട്ടി നില്കുന്നത് ഞാൻ കണ്ടു. ഈ അർദ്ധരാത്രിയിൽ ഒരു പെണ്ണോ?  വയലും കാര്യങ്ങളുമൊക്കെ അല്ലെ ആരേലും കൊണ്ടുവന്നതാകും…യക്ഷിയേയും പ്രേതത്തെയും പണ്ടേ പേടിയില്ലാത്തോണ്ട് ചിന്ത പോയത് അങ്ങനെയാണ്.

ചിന്തിച്ചു കൊണ്ട് അവളെയുംകടന്നു മുന്നോട്ടു പോയപ്പോളാണ് …പിന്നിൽ നിന്നും അവൾ ഒന്ന് നിൽക്കുമോ? ഇവിടെ ഒരാള് നില്പുണ്ട് ഒന്നുനോക്കിയിട്ടു പോകു ……..
വിളിച്ചതല്ലേ ഞാൻ തിരിഞ്ഞു നോക്കി …… തിളങ്ങുന്ന കണ്ണുകളും മുട്ടോളം വരുന്ന മുടിയും … മനോഹരമായ ചുണ്ടുകളും … ഒരു ദേവതയെ പോലെ അവളെ എനിക്കു തോന്നി .പക്ഷെ അവളുടെ വെള്ളസാരിയും പൊട്ടിച്ചിരിയും സാദാരണ വായിക്കുന്ന കഥകളിലെ യക്ഷിയെപോലെ തോന്നിച്ചു .

ഞാൻ ചോദിച്ചു ……..
ആരാ നീ.. ഈ അസമയത് എന്തിനു ഇവിടെ നില്കുന്നു ……

അവൾ ……………
ഇത് എനിക്കു അസമയം അല്ല … എന്‍റെ സമയമാണ് ഞാൻ ഒരു യക്ഷിയാണ്.
ഇതുകേട്ട് ഉള്ളിൽ ചെറിയ പേടിതോന്നിയെകിലും ചിരിച്ചു കൊണ്ട് ഞാൻ …….
യക്ഷിയോ അതെന്തു സദാനമാ …………
വിശ്വാസമായില്ലേ എന്നു ചോദിച്ചുകൊണ്ട് അവൾ കുളത്തിലേക്കു ഇറങ്ങി …ഞാൻ ഞെട്ടിപോയി അതാ അവൾ വെള്ളത്തിനു മുകളിൽ നില്കുന്നു …..ഞാൻ ഒന്ന് പേടിച്ചു ഓടുവാൻ തയ്യാറായപ്പോൾ അവൾ മുന്നിൽ വന്നു …….
പേടിക്കണ്ട കേട്ടോ ഞാൻ ഒന്നും ചെയ്യില്ല ….പലരെയും ഞാൻ കണ്ടിട്ടുണ്ട് യക്ഷിയെന്നറിഞ്ഞിട്ടും ബോധം പോകാതിരുന്ന നിങ്ങളെ എനിക്ക്ഇഷ്ടമായി ……
പെട്ടന്ന് അവൾ മുകളിലേക്കു നോക്കിയിട്ടു പറഞ്ഞു ……….
സമയം കഴിയാറായി ഇനിഞാൻ ഉഗ്രരൂപിയാകും മനസുമാറും …..രൂപംമാറും അതുകൊണ്ടു നിങ്ങൾ പൊയ്ക്കോളൂ ………അവളുടെ വാക്കുകളിൽ സത്യം തോന്നിയ ഞാൻ അവിടെനിന്നും പോയി …

പിറ്റേന്നും ഏതോ ശക്തി അ സമയത്തു എന്നെ അവിടെ എത്തിച്ചു …..അവളുടെ വശ്യമായ സംസാരം സ്ഥിരമായി കൂടികാണുന്നതിലേക്കു നയിച്ചു ..എങ്ങനെയായാലും അവൾ 12മണിക്ക് മുന്നേ എന്നെ പറഞ്ഞുവിടുമാരുന്നു .ക്രെമേണ ഞാൻ യക്ഷിയെ പ്രണയിച്ചുതുടങ്ങി .പ്രണയം അവളോട് പറഞ്ഞില്ല ..ഒരുനാൾ അവൾ പറഞ്ഞൂ …….
ഒരു മനുഷ്യ സ്ത്രീ ആരുന്നേ ഞാൻ നിന്നെ പ്രേമിച്ചേനെ….. ഇത് കേൾക്കാൻ കാത്തിരുന്ന ഞാൻ ….. യക്ഷിക് എന്താ കുഴപ്പം എനിക്കു സമ്മതമ….
പിന്നീട് ഒരു മാനുഷനായിരുന്ന ഞാനും യക്ഷിയായ അവളും തമ്മിൽ പിരിയാൻ വയ്യാത്ത രീതിയിൽ പ്രണയത്തിലായി .

ഒരുനാൾ അവൾ പറഞ്ഞു …………….
നമ്മൾക്ക് ഒരിക്കലും ഒന്നാകുവാൻ കഴിയില്ല പ്രണയിച്ചതേ തെറ്റായിപ്പോയി ….എനിക്കു ഒരിക്കലും മനുഷ്യ സ്ത്രീ അകാൻ കഴിയില്ല പക്ഷെ നിനക്ക് ……………
അവൾ നിർത്തിയിടത്തു നിന്നും ബാക്കി എനിക്കു മനസിലായി…ഞാൻ മരിക്കണും….പ്രണയത്തിന്റെ ശക്തി എന്നെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു പക്ഷെ അവൾ പറഞ്ഞു ആത്മഹത്യ ചെയ്താൽ ഒരിക്കലും ഇങ്ങനെയാകില്ല ഗതികിട്ടാതെ അലയുകയേയുള്ളെന്നു. അവസാനം ഒരു തീരുമാനത്തിൽ എത്തി 12മണിക് ശേഷം ഞാൻ അവിടെ നില്കാമെന്നും അപ്പൊ ഉഗ്രരൂപിയായ അവൾക്കു എന്നെ കൊല്ലമെന്നും.

സമയം കഴിഞ്ഞു സുന്ദരിയായ അവൾ ഉഗ്രരൂപിയായി മാറി .ഞാൻ കണ്ണുകൾ അടച്ചു അവളുടെ കൂർത്ത പല്ലുകൾ കഴുത്തിൽ ഇപ്പൊ തുളച്ചുകയറും സുഖമുള്ള മരണത്തിനായി ഞാൻ കാത്തു നിന്ന്. കുറച്ചു സമയം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല ഞാൻ കണ്ണുതുറന്നപ്പോ കണ്ടത് പൊട്ടിക്കരയുന്ന യക്ഷിയെയാണ് കരഞ്ഞു കൊണ്ട് അവൾപറയുന്നുണ്ട് … എന്റെ രൂപവും മനസും മാറിയെങ്കിലും നിന്നോടുള്ള പ്രണയം മായുന്നില്ല പ്രണയം സത്യമാണ് എനിക്കു ഒരിക്കലും നിന്നെ കൊല്ലുവാൻ കഴിയില്ല….പ്രണയിച്ചതേ തെറ്റാണ് അതിന്‍റെ പേരില്‍ നിന്നെ കൊന്ന് നിന്‍റെ ഈ മനുഷ്യ ജീവിതം നശിപ്പിക്കുവാൻ എനിക്കു കഴിയില്ല. അതുകൊണ്ടു ഞാൻ പോകുകയാണ് സന്തോഷമായി ദൈവം തന്ന ഇ ജന്മം ജീവിച്ചു തീർക്കു ……..
അന്ധാളിച്ചു നിന്ന ഞാൻ കണ്ടു അവൾ മാഞ്ഞു മാഞ്ഞ് പോകുന്നത് .

പിന്നിടും അവളുടെ ചിലങ്ക ശബ്ദവും പ്രതീക്ഷിച്ചു പലരാത്രികളിലും ഞാൻ അവിടെ പോയ് ഇരിക്കാറുണ്ടെങ്കിലും ഒരിക്കലും അവൾ വന്നിട്ടേയില്ല ………

Share This:

Comments

comments