Friday, April 19, 2024
HomeKeralaവെള്ളക്കെട്ടില്‍ വീണ് കുട്ടി മുങ്ങി മരിക്കുമ്പോള്‍ മാതാപിതാക്കള്‍ ടെലിവിഷന്‍ കണ്ടു കൊണ്ടിരുന്നു.

വെള്ളക്കെട്ടില്‍ വീണ് കുട്ടി മുങ്ങി മരിക്കുമ്പോള്‍ മാതാപിതാക്കള്‍ ടെലിവിഷന്‍ കണ്ടു കൊണ്ടിരുന്നു.

വെള്ളക്കെട്ടില്‍ വീണ് കുട്ടി മുങ്ങി മരിക്കുമ്പോള്‍ മാതാപിതാക്കള്‍ ടെലിവിഷന്‍ കണ്ടു കൊണ്ടിരുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: രണ്ടുവയസ്സുകാരന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി കുളത്തില്‍ വീണു മരിക്കുമ്പോള്‍ മാതാപിതാക്കള്‍ ഒന്നുമറിയാതെ വീടിനുള്ളില്‍ ടിവി കണ്ടുകൊണ്ടിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ സംഭവത്തില്‍ പനങ്ങനാട് സ്വദേശി ഉമേഷിന്റെ മകനാണ് പുരയിടത്തിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചത്. വീടിന് സമീപത്തെ ചെറിയ വെള്ളക്കെട്ടില്‍ വീണ് രണ്ടു വയസ്സുകാരന്‍ മുങ്ങി മരിച്ചത്.
വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ടി വി കണ്ടുകൊണ്ടിരുന്ന ശബരീനാഥ് ഇതിനിടയില്‍ വീടിനുള്ളില്‍ ടെലിവിഷന്‍ പരിപാടി കണ്ടുകൊണ്ടിരുന്ന പിതാവ് ഉമേഷിന്റെ മടിയില്‍ നിന്നും പുറത്ത് കളിക്കാനായി ഇറങ്ങിപ്പോകുകയായിരുന്നു. ഉമേഷ് ഇത് ശ്രദ്ധിക്കാതെ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പുറത്ത് തനിയെ കളിക്കുകയായിരുന്നു പയ്യന്‍ മഴപെയ്ത് രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞപ്പോഴാണ് മകന്‍ അരികിലില്ലെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കിയത് തുടര്‍ന്ന് ഇരുവരും കുട്ടിയെ വീടിന് സമീപത്ത് മുഴുവന്‍ അന്വേഷിച്ചെങ്കിലൂം കണ്ടെത്താനായില്ല.
മാതാപിതാക്കളുടെ വിഷമവും പരിഭ്രമവും കണ്ട് കുട്ടിയെ തെരയാന്‍ നാട്ടുകാരും കൂടി. അന്വേഷിക്കന്നതിനിടയില്‍ അയല്‍ക്കാരില്‍ ഒരാളാണ് വെള്ളത്തില്‍ ശ്വാസം കിട്ടാതെ പിടയുന്ന കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് എടുത്ത് പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഈ സമയം കൊണ്ട് കുട്ടി മരണത്തിന് കീഴടങ്ങി. പുരയിടത്ത് തന്നെ നേരത്തേ വറ്റി കിടന്നിരുന്ന കുളമാണ് മഴ പെയ്തതോടെ വീണ്ടും നിറഞ്ഞത്.
RELATED ARTICLES

Most Popular

Recent Comments