ബോളിവുഡ് നടന്‍ അമൃത് പാല്‍ അന്തരിച്ചു.

ബോളിവുഡ് നടന്‍ അമൃത് പാല്‍ അന്തരിച്ചു.

0
771
ജോണ്‍സണ്‍ ചെറിയാന്‍.
എണ്‍പതുകളില്‍ ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം വില്ലന്‍ സാന്നിധ്യമായിരുന്ന നടന്‍ അമൃത് പാല്‍ അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ സ്വവസതിയിലായിരുന്നു അന്ത്യം. കരള്‍വീക്കത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി അദ്ദേഹം കിടപ്പിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഏതാനും ദിവസം മുന്പ് വീട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മലാഡിലെ വീട്ടില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു അന്ത്യം.
വിനോദ് ഖന്ന, ധര്‍മേന്ദ്ര, മിഥുന്‍ ചക്രബര്‍ത്തി, അനില്‍ കപൂര്‍ തുടങ്ങിയവരുടെ സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരുന്നത് അമൃത് പാലായിരുന്നു. എണ്‍പതുകളില്‍ ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം വില്ലനായി താരം ഒതുങ്ങി

Share This:

Comments

comments