മോട്ടോയുടെ ബഡ്ജറ്റ് ഫോണ്‍ ‘മോട്ടോ സി പ്ലസ്’ ഇന്ന് വിപണിയിലേക്ക്.

മോട്ടോയുടെ ബഡ്ജറ്റ് ഫോണ്‍ 'മോട്ടോ സി പ്ലസ്' ഇന്ന് വിപണിയിലേക്ക്.

0
196
ജോണ്‍സണ്‍ ചെറിയാന്‍.
ലെനോവ മോട്ടോയുടെ ബഡ്ജറ്റ് ഫോണ്‍ മോട്ടോ സി പ്ലസ് ഇന്ന് വിപണിയിലെത്തും. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടിലാണ് ഫോണ്‍ ലഭ്യമാകുന്നത്. 5 ഇഞ്ച് എച്ച്‌ഡി (720*1280) ഡിസ്പ്ലേ, 16 ജിബി സ്റ്റോറേജിനൊപ്പം മെഡിറ്റെക്ക് MT6737 പ്രോസസറും, 2 ജിബി റാം, ഫോണിന്റെ പ്രത്യേകത. 8 എംപി റിയര്‍ ക്യാമറ, 2 എംപി ഫ്രണ്ട് ക്യാമറ, 4000 എംഎച്ച്‌ ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍. മോട്ടോ സി സീരിസ് മോഡലിന്റെ അടിസ്ഥാന പതിപ്പായ 5999 രൂപ വില വരുന്ന സ്റ്റാന്‍ഡേര്‍ഡും ഇതിനോടൊപ്പം വിപണിയിലെത്തും. അഞ്ച് എംപി ബാക്ക് ക്യാമറ, രണ്ട് എംപി ഫ്രണ്ട് ക്യാമറ 2350 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് ഇതിന്റെ പ്രത്യേകത.

Share This:

Comments

comments