ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണം എന്ന കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം വ്യാജം.

ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണം എന്ന കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം വ്യാജം.

0
428
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ആധാരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണം എന്ന കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം വ്യാജം. 1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകള്‍ക്കും നിര്‍ദ്ദേശം ബാധകമാണെന്നും ഓഗസ്റ്റ് 17നകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു പ്രചരണം. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ജൂലൈ മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നേരത്തെ വന്നിരുന്നു.

Share This:

Comments

comments