Friday, March 29, 2024
HomePoemsമെട്രോ........ (കവിത)

മെട്രോ…….. (കവിത)

മെട്രോ........ (കവിത)

സാബി. (Street Light fb group)
ഒരുപാട് വേദന സഹിച്ചുതീർത്തിന്നിതു
യാഥാർഥ്യമായി തുടങ്ങിടുന്നു.
കൈകളും ചിന്തയും ശുദ്ധമാകാതെയോ
ഒരു പുതു സംരംഭം തുടങ്ങിടുന്നു.
പേറ്റുനോവറിഞ്ഞൊരു അമ്മയെ ചൂണ്ടി
അവകാശമുന്നയിക്കാൻ വരുന്നവരെ
കണ്ണില്ല മൂക്കില്ല കാണ്ണാടിഒന്നില്ല
കണ്ടവർ കണ്ടവർ എറ്റിടുന്നു
രാവിലും പകലിലും വിയർപ്പിറ്റി നിന്നവർ
കറിവേപ്പിലതൻ രൂപമായോ
നാളെയിതിന്റെ സുഖമറിയേണ്ടവർ വാക്കിലെങ്കിലും നേരാകണം
നാടിനു വേണ്ടിയോ പാർട്ടിക്കു വേണ്ടിയോ
വികസനമെന്നത് വിലയിരുത്തൂ
കൈകൾ കോർത്തിടാം ഒന്നിച്ചു ചേർന്നിടാം
മലയാളി മണ്ണിൻ അഭിമാനമേ
മലയാളി മെട്രോ അഭിമാനമേ
RELATED ARTICLES

Most Popular

Recent Comments