Thursday, April 18, 2024
HomeCinemaമരണവാര്‍ത്തയോട് പ്രതികരിച്ച്‌ സാജന്‍ പള്ളുരുത്തി.

മരണവാര്‍ത്തയോട് പ്രതികരിച്ച്‌ സാജന്‍ പള്ളുരുത്തി.

മരണവാര്‍ത്തയോട് പ്രതികരിച്ച്‌ സാജന്‍ പള്ളുരുത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: താന്‍ മരിച്ചെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരോട് പ്രതികരിച്ച്‌ നടനും മിമിക്രി കലാകാരനുമായ സാജന്‍ പളളുരുത്തി രംഗത്ത്. സോഷ്യല്‍ മീഡിയകളില്‍ നിറയുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ അറിയില്ലെന്നും എന്തായാലും ചെയ്തത് ശരിയായില്ലെന്നും സാജന്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.
സോഷ്യല്‍മീഡിയകളില്‍ ഇന്നുരാവിലെ മുതല്‍ അദ്ദേഹത്തിന്റെ ചിത്രം ചേര്‍ത്തുവെച്ചാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ ഇന്നു രാവിലെ മരിച്ചിരുന്നു. ഇതിനോടൊപ്പമാണ് സാജന്‍ പളളുരുത്തിയുടെ ഫോട്ടോ വെച്ചുളള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ഫേസ്ബുക്കില്‍ തന്റെ ചിത്രം ചേര്‍ത്ത് വെച്ചാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. ഷെയര്‍ ചെയ്യുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് അറിയാന്‍ ശ്രമിച്ചാല്‍ വളരെ നന്നായിരുന്നു, അതിന്റെ സത്യാവസ്ഥ അറിയില്ല. എന്തായാലും അങ്ങനെ ചെയ്തത് ശരിയായില്ല. നിങ്ങളത് വിശ്വസിക്കരുതെന്നും നിരവധി പേര്‍ വിളിച്ചുചോദിച്ചത് കൊണ്ടാണ് സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതെന്നും സാജന്‍ പള്ളുരുത്തി അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments