Thursday, May 2, 2024
HomeKeralaമൊബൈല്‍ ആപ്പ് വണ്‍ കാര്‍ഡ് മെട്രോ യാത്രക്കാര്‍ക്കായി കാര്‍ഡ് മുഖ്യമന്ത്രി പുറത്തിറക്കി.

മൊബൈല്‍ ആപ്പ് വണ്‍ കാര്‍ഡ് മെട്രോ യാത്രക്കാര്‍ക്കായി കാര്‍ഡ് മുഖ്യമന്ത്രി പുറത്തിറക്കി.

മൊബൈല്‍ ആപ്പ് വണ്‍ കാര്‍ഡ് മെട്രോ യാത്രക്കാര്‍ക്കായി കാര്‍ഡ് മുഖ്യമന്ത്രി പുറത്തിറക്കി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: മൊബൈല്‍ ആപ്പ് വണ്‍ കാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. കലൂര്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങിലാണ്കൊച്ചി മെട്രോ യാത്രക്കാര്‍ക്കായുള്ള ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കിയത്‌ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മെട്രോ സര്‍വ്വീസുകളുടെ തത്സമയ വിവരങ്ങള്‍, റൂട്ട് മാപ്പ്, ജേര്‍ണി പ്ലാനര്‍, നിരക്കുകള്‍, മൊബൈല്‍ ടിക്കറ്റിങ്, ലൊക്കേളന്‍ ഷെയറിംഗ് എന്നിവയാണ് മൊബബൈല്‍ ആപ്ലിക്കേഷന്‍ വണ്‍ കാര്‍ഡില്‍ ഉണ്ടാകുക.
സിറ്റി കലണ്ടര്‍, കാലാവസ്ഥ, ടൂറിസം കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, വാണിജ്യ ഡയറക്ടറി, ആശുപത്രികള്‍, ബില്ലുകള്‍ അടയ്ക്കുന്നതിനുള്ളസൗകര്യം, കാബ് ബുക്കിങ്, കാബ് ഷെയറിങ്, മൊബൈല്‍ റീച്ചാര്‍ജ്, ബസ്, ട്രെയിന്‍ ടിക്കറ്റിങ്, മ്യൂസിക്, വീഡിയോ എന്നിവ സംബന്ധിച്ച വിവരങ്ങളും ഇത് നല്‍കുന്നുണ്ട്.
RELATED ARTICLES

Most Popular

Recent Comments