Thursday, April 25, 2024
HomePoemsമഴയുടെ അക്ഷരപെയ്ത്ത്.. (കവിത)

മഴയുടെ അക്ഷരപെയ്ത്ത്.. (കവിത)

മഴയുടെ അക്ഷരപെയ്ത്ത്.. (കവിത)

ശ്രീജ. എസ്. നമ്പൂതിരി. (Street Light fb group)

കോരിച്ചൊരിയുന്ന മഴനൂൽപെയ്ത്തിനിടയിൽ
മനസ്സിലുമുണ്ടാകും ഒരു അക്ഷരപെയ്ത്ത്!!
തമ്മിൽപ്പുണർന്നു പെയ്തു തോരാൻ-
കൊതിച്ചു നിൽക്കും കുറെ അക്ഷരമേഘങ്ങൾ!!
പെയ്യാൻ മടിച്ച അക്ഷരമേഘങ്ങളിലൊക്കെയും
മനസ്സിൽ മൂടി നിന്ന സങ്കടങ്ങളായിരുന്നു!!
ആർത്തലച്ചു പെയ്തു തോർന്നതിലൊക്കെയും
ഉള്ളിൽ തിരതള്ളി നിറഞ്ഞുവന്ന ആഹ്ലാദവും!!

RELATED ARTICLES

Most Popular

Recent Comments