പ്രണവ് മോഹന്‍ലാലിനെ കുറിച്ച്‌ ജയസൂര്യ.

പ്രണവ് മോഹന്‍ലാലിനെ കുറിച്ച്‌ ജയസൂര്യ.

0
1123
ജോണ്‍സണ്‍ ചെറിയാന്‍.
മലയാളസിനിമയില്‍ ഇപ്പോള്‍ താര പുത്രന്മാര്‍ അരങ്ങു വാഴുകയാണ്. അവര്‍ക്കിടയിലേക്ക് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും കടന്നു വരുകയാണ്. ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തിലൂടെ പ്രണവിന്റെ നായക അരങ്ങേറ്റം. ജൂലൈ മാസം ചിത്രീകരണമാരംഭിക്കുമെന്ന് സംവിധായകന്‍ പറയുന്നു. മലയാളത്തിലെ യുവ സൂപ്പര്‍ താരം ജയസൂര്യ പ്രണവിനെക്കുറിച്ചുള്ള തന്റെ കമന്റുമായി രംഗത്തെത്തിയിരിക്കുകയാണ്.
മലയാളത്തിന്റെ ഭാവി സൂപ്പര്‍താരം പ്രണവായിരിക്കുമെന്നാണ് ജയസൂര്യയുടെ അഭിപ്രായം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയസൂര്യ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ലാലേട്ടന്റെ വീട്ടില്‍ പോയപ്പോള്‍ ലാലേട്ടനും ചേച്ചിയും അടുത്ത സൂപ്പര്‍സ്റ്റാറും അവിടെ ഉണ്ടായിരുന്നെന്നാണ് ജയസൂര്യ പോസ്റ്റില്‍ കുറിക്കുന്നു. ജയസൂര്യയുടെ ഈ അഭിപ്രായം ലാലേട്ടന്‍ ഫാന്‍സ് ഏറ്റെടുത്തുകഴിഞ്ഞു.

Share This:

Comments

comments