Saturday, April 20, 2024
HomeNovelലക്ഷ്യം. (കഥ)

ലക്ഷ്യം. (കഥ)

ജൂനോ ട്രെസ്സ.

ഓടികൊണ്ടിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ നീരജ ഞെട്ടി കണ്ണു തുറന്നു…ഓ…അറിയാതെ മയങ്ങിപോയി. മനസ്സും ശരീരവും അത്രക്കും തളര്‍ന്നിരിക്കുന്നു..അവള്‍ പെട്ടെന്ന് മടിയില്‍ കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി.അവന്‍ ഒന്നും അറിയാതെ നല്ല ഉറക്കത്തിലാണ്..പാവം ഉറങ്ങട്ടെ..അവള്‍ അവന്‍െറ മുടിയിഴകളിലും കുഞ്ഞിളം കവിളിലും മെല്ലെ തലോടി..തന്‍െറ മാറോട് ഒന്നുകൂടി ചേര്‍ത്തുപിടിച്ചു.ഇനി ഇവനേ ഈ ഭൂമിയില്‍ തനിക്ക് സ്വന്തമായുള്ളൂ..ഇനിയുള്ള തന്‍െറ ജീവിതം ഇവനുവേണ്ടി മാത്രം..ഈ കുഞ്ഞുമുഖമാണ് താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതിന് കാരണം.അവളുടെ ചിന്തകള്‍ പിറകിലേക്ക് പോയി…..

മനോഹരമായ ഒരു നാട്ടിന്‍ പുറത്തെ അറിയപ്പെടുന്ന ഒരു കുടുംബത്തിലെ മൂന്നു ഏട്ടന്‍മാര്‍ക്കു കൂടിയുള്ള പുന്നാര പെങ്ങള്‍…അധ്യാപകനായ അച്ചനും,സ്നേഹനിധിയായ അമ്മയും.തന്‍െറ ഏതാഗ്രഹവും സാധിച്ചു തരാന്‍ എല്ലാവരും മത്സരമായിരുന്നു.ഒന്നിനും ഒരു കുറവും ഇല്ലാതെ തന്നെ വളര്‍ത്തി.ജീവിതം ഒരു സ്വര്‍ഗ്ഗമായിരുന്ന നാളുകള്‍..രണ്ട് ഏട്ടന്മാര്‍ വിവാഹിതരായി.അവര്‍ക്കുവന്ന ഭാര്യമാര്‍,തന്‍െറ ഏട്ടത്തിയമ്മമാര്‍..അവര്‍ക്ക്താന്‍ സ്വന്തം അനിയത്തികുട്ടി തന്നെയായിരുന്നു.തന്‍െറ കൂട്ടുകാരികള്‍ക്കെല്ലാം അസൂയയായിരുന്നു തന്നോട്.പുതിയ ഫാഷനിലുള്ള ഡ്രസ്സോ,ആഭരണമോ കണ്ടാല്‍ അത് തനിക്ക് വാങ്ങിതരാന്‍ ഏട്ടന്മാര്‍ തമ്മില്‍ മത്സരമായിരുന്നു.തന്‍െറ കണ്ണുനിറയാനോ,മുഖം വാടാനോ ആരും സമ്മതിക്കില്ലായിരുന്നു.അങ്ങനെയുള്ള ജീവിതം കണ്ട് ഈശ്വരന്‍മാര്‍ക്ക് തന്നോട് അസൂയ തോന്നിയോ…എന്തോ…

പ്ളസ്ടുവിനു എക്സാം കഴിഞ്ഞുള്ള അവധികാലത്താണ് തന്‍െറ കൂട്ടുകാരി രേഷ്മയുടെ ചേച്ചിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ താന്‍ അവിടെ വച്ച് വിനുവിനെ കാണുന്നത്.ചെറുക്കന്‍െറ അമ്മാവന്‍െറ മകന്‍.വന്നതുമുതല്‍ തമ്മില്‍ അറിയാതെ,പരസ്പരം കണ്ണുകള്‍ പലപ്പോഴും കൂടിമുട്ടി..അവന്‍െറ കണ്ണുകള്‍ക്ക് എന്തോ ആകര്‍ഷണം പോലെ..ചുണ്ടില്‍ ഒരു കുസൃതിച്ചിരിയും.അവര്‍ തിരിച്ചു പോകുംമുമ്പ് അവന്‍ രേഷ്മയെ കൂട്ടി പരിചയപ്പെടാന്‍ തന്‍െറ അരികിലെത്തി.രേഷ്മ,തന്നെ അവനു പരിചയപ്പെടുത്തി..“ഇതെന്‍െറ ബെസ്റ്റ് ഫ്രണ്ട് നീരജ..മൂന്നുഏട്ടന്മാരുടെ പുന്നാര പെങ്ങള്‍…’’അവള്‍ കളിയാക്കികൊണ്ട് നീരജയുടെ കവിളില്‍ നുള്ളി.അതുകേട്ട് വിനുചിരിച്ചു..കൂടെ നീരജയും.അതൊരു തുടക്കമായിരുന്നു…

പള്സ്ടു റിസള്‍ട്ട് വന്നു.ഉയര്‍ന്ന മാര്‍ക്കുവാങ്ങിയ നീരജയെ ഏട്ടന്മാര്‍ സമ്മാനങ്ങള്‍ കൊണ്ടുമൂടി.നഗരത്തിലെ പ്രശസ്തമായ കോളേജില്‍ തനിക്ക് അഡ്മിഷന്‍ ശരിയാക്കി.ആ സമയം വിനു വീണ്ടും രേഷമയുടെ വീട്ടിലെത്തി.രേഷ്മയോട് നീരജയെ ഒന്നു കാണണമെന്ന് നിര്‍ബന്ധം പിടിച്ചു.രേഷ്മ അങ്ങനെ പരസ്പരം കാണാനുള്ള അവസരം ഒരുക്കി.അവനെ ഒന്നു കാണാണമെന്ന് താനും അതിയായി കൊതിച്ചിരുന്നു..പക്ഷേ..കണ്ടപ്പോള്‍ വാക്കുകള്‍ പുറത്തേക്കു വന്നില്ല..നെഞ്ച് പെരുംമ്പറ കൊട്ടാന്‍ തുടങ്ങി..നീരജാ….. വിനുവിന്‍െറ വിളി അവളുടെ പേടിയുടെ ആഴം കൂട്ടി….ഉംംം…അവള്‍ അറിയൊതെ മൂളി.അവന്‍ പറഞ്ഞു തുടങ്ങി…ഇവിടെ നിന്ന് പോയതുമുതല്‍ തന്‍െറ മുഖമണ് എന്‍െറ മനസ്സില്‍…തന്നെ കാണാതെ പറ്റുന്നില്ല.അതാണ് ഞാന്‍ വന്നത്..ഞാന്‍ നിന്നെ സ്നേഹിക്കുന്നു നീരജ..നിനക്ക് എന്നെ ഇഷ്ടമല്ലേ?….അല്ലെന്ന് മാത്രം പറയരുത്..നിന്നെ എനിക്ക് വേണം..മറുപടി പറയാന്‍ വാക്കുകള്‍ക്കായി അവള്‍ പരതി….ഇഷ്ട….മാണ്…അവള്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.കൂടുതല്‍ എന്തൊക്കയോ പറയാന്‍ ആഗ്രഹിച്ചങ്കിലും കഴിയാതെ അവന്‍ പറയുന്നത് ഒരു ആഞ്ജാശക്തി പോലെ കേട്ടു നില്‍ക്കാനേ കഴിഞ്ഞുള്ളൂ..അവന്‍ തുടര്‍ന്നു….താന്‍ സിറ്റിയില്‍ പോകുവല്ലേ..ഞാനും അവിടെയാ.. ഞാന്‍ വരും നിന്നെ കാണാന്‍…ഇപ്പോള്‍ പോകുന്നു…അവന്‍ പോയിട്ടും അവള്‍ കുറെ നേരം അങ്ങനെ നിന്നു.എന്തുകൊണ്ടാണ് തനിക്ക് എതിര്‍ത്തു പറയാന്‍ കഴിയാഞ്ഞതെന്ന് ആശ്ചര്യപ്പെട്ട്..

ദിവസങ്ങള്‍ കടന്നു പോയി.ഒരിക്കല്‍ ക്ളാസ് കഴിഞ്ഞിറങ്ങുമ്പോള്‍ മുമ്പില്‍ ബെെക്കില്‍ വിനു.ഹായ്…നീരജ..എത്ര നേരമായി തന്നെ കാത്തു നില്‍ക്കുന്നു.അവള്‍ പേടിയോടെ ചുറ്റും നോക്കി.ദെെവമേ…ആരെങ്കിലും കണ്ടാല്‍….കൂട്ടുകാരികള്‍ ഭാഗ്യത്തിന് പോയിരുന്നു അല്ലെങ്കില്‍ അവരുടെ ചോദ്യങ്ങള്‍ക്ക് എന്തുമറുപടി കൊടുക്കുമായിരുന്നു.എടോ…താനെന്താ പന്തംകണ്ട പെരുച്ചാഴിയെ പോലെ..ഇങ്ങോട്ട് കയറ്…നമ്മുക്കൊന്ന് കറങ്ങീട്ട് വരാം. അയ്യോ..ഞാനില്ല…താന്‍ കയറിയില്ലേല്‍ ഞാന്‍ പിടിച്ചു കയറ്റും പറഞ്ഞേക്കാം….ആളുകള്‍ ശ്രദ്ധിക്കൂന്ന് തോന്നിയപ്പോള്‍ മനസ്സില്ലാമനസ്സോടെ അവള്‍ കയറി..പിന്നീട് അതു പതിവായി.കൂട്ടുകാരികള്‍ അറിഞ്ഞു. എങ്കിലും അവളുടെ പേടി മാറിയിരുന്നു.വിനു അവളെ അത്ര സ്നേഹിക്കുന്നതായി വിശ്വസിപ്പിച്ചു.

ഒരിക്കല്‍ വിനു അവളെ കൂട്ടി അവന്‍ താമസിക്കുന്ന റൂമില്‍ എത്തി.അവള്‍ ചോദിച്ചു..“എന്തിനാ വിനു നമ്മള്‍ ഇവിടെ വന്നേ? നമ്മുക്ക് തിരിച്ചു പോകാം. എനിക്ക് പേടിയാവുന്നു.’’..വിനു അവളുടെ ചുമലില്‍ കെെവച്ചുകൊണ്ട് പറഞ്ഞു എന്തിനാ പെണ്ണേ നീ പേടിക്കുന്നേ…? ഞാനില്ലേ നിന്‍െറ കൂടെ…വേണ്ട വിനു ഇതൊന്നും വേണ്ട..നമ്മുടെ വിവാഹം കഴിയട്ടേ..ഞാന്‍ വിനുവിനുള്ളതല്ലേ…അതെനിക്കറിയാം പെണ്ണേ…..പക്ഷേ ഒരുതവണ നീ എന്‍െറതാവണം…..വേണ്ടാ……അവള്‍ കുതറിമാറി…ശരി എന്നെ നിനക്ക് വിശ്വാസം ഇല്ലെങ്കില്‍ വേണ്ട..പക്ഷേ ഇനി നമ്മള്‍ തമ്മില്‍ കാണില്ല..എന്നെ വിശ്വാസം ഇല്ലാത്തവരെ എനിക്ക് വേണ്ട…അവന്‍ സങ്കടവും ദേഷ്യവും അഭിനയിച്ചു..അതില്‍ അവള്‍ തോല്‍വി സമ്മതിച്ചു..അവള്‍ അവനു കീഴങ്ങി…പിന്നീട് അതൊരു പതിവായി….

മാസങ്ങള്‍ കടന്നുപോയപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന സത്യം അവളറിഞ്ഞു.അവള്‍ ഓടി വിനുവിനടുത്തെത്തി..വിവരംഅറിഞ്ഞ വിനു പെട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു…എടീ.. പൊട്ടി പെണ്ണേ ഇതിലെന്താത്ര കാര്യം.നമ്മുക്ക് ഒരു ഡോക്ടറെ കണ്ട് അബോര്‍ട്ട് ചെയ്താല്‍ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ..വിനു….അവള്‍ പൊട്ടി കരഞ്ഞു….നമ്മുടെ വിവാഹം ഉടന്‍ നടത്തണം വിനു വീട്ടില്‍ വന്ന് സംസാരിക്കണം…അതുകേട്ട് തെല്ലു പരിഹാസത്തോടെ അവന്‍ പറഞ്ഞു…വിവാഹമോ?ഞാന്‍ അതേകുറിച്ച് ചിന്തിച്ചിട്ടു പോലുംമില്ല…എന്‍െറ ജീവിതത്തില്‍ ഒരുപാട് പെണ്ണുങ്ങളുണ്ട് അവരെയെല്ലാം കെട്ടിയെടുക്കാന്‍ പോയാല്‍ എന്‍െറ അവസ്ഥ എന്താവും….അവന്‍ വീണ്ടും പൊട്ടിച്ചിരിച്ചു.അപ്പോള്‍…….അപ്പോള്‍ നിങ്ങള്‍ എന്നെ ചതിക്കുകയായിരുന്നല്ലേ..നിങ്ങളെ ഞാന്‍……….അവള്‍ അലറി…ഒന്നു പോടി……ഞാന്‍ വിളിച്ചപ്പോള്‍ കൂടെ വന്നു കിടന്നവളല്ലേ നീ…..കണ്‍മുമ്പില്‍ ഭൂമി രണ്ടായി പിളരുംപോലെ തോന്നിയ നിമിഷം..ആത്മഹത്യയായിരുന്നു മുന്നിലുള്ള ഏകവഴി..പക്ഷേ…….സ്നേഹനിധിയായ അച്ചന്‍െറയും അമ്മയുടെയും സഹോദരങ്ങളുടെയും മുഖം മനസ്സില്‍ വന്നപ്പോള്‍ അതിനു കഴിഞ്ഞില്ല….

അന്ന് കരഞ്ഞുതളര്‍ന്ന മുഖവും ശരീരവുമായി വീട്ടിലെത്തിയ തന്നെ കണ്ട് അച്ചനും അമ്മയും ഓടി അടുത്തെത്തി..എന്താ എന്‍െറ കുട്ടിക്കു പറ്റീത്…അച്ചന്‍ വന്ന് തലയില്‍ തലോടി ചോദിച്ചപ്പോള്‍ തീപ്പൊള്ളലേറ്റപോലെ തോന്നി.തന്നെ താലോലിക്കുന്ന ഈ കെെകള്‍…ഇതറിഞ്ഞാല്‍ ???അവള്‍ പൊട്ടിക്കരഞ്ഞു.അപ്പോഴേക്കും ഏട്ടന്മാരും ഏട്ടത്തിയമ്മമാരും കൂടി…എന്താ മോളെ നിനക്ക് പറ്റിയേ? എന്തായാലും ഞങ്ങളോട് പറയ് മോളെ..എന്തു കാര്യണേലും നിന്‍െറ എട്ടന്മാരില്ലേ… പറയ് മോളെ..അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് അച്ചന്‍െറ നെഞ്ചിലേക്ക് വീണു.കരച്ചിലിനിടയിലൂടെയുള്ള അവളുടെ വാക്കുകള്‍ അസ്ത്രങ്ങള്‍ പോലെ അവരുടെ നെഞ്ചില്‍ തുളച്ചു കയറി.ദെെവമേ…..ചതിച്ചോ നിലവിളി പോലുള്ള ശബ്ദത്തോടെപ്പം അച്ചന്‍ കുഴഞ്ഞു വീണു..എല്ലാരും കൂടി അച്ചനേയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു…പക്ഷേ ആശുപത്രിയില്‍ എത്തുമ്പോള്‍,രാജകുമാരിയെപോലെ ലാളിച്ച് ഓമനിച്ച് വളര്‍ത്തി കൊണ്ടു വന്ന മകള്‍ പിഴച്ചു പോയതറിഞ്ഞ് ഹൃദയംപൊട്ടി ആ ജീവന്‍പോയിരുന്നു…അതോടെ അമ്മ തളര്‍ന്നുവീണു..ആ കിടപ്പില്‍ നിന്ന് പിന്നീട് എഴുന്നേറ്റിട്ടില്ല.കണ്ണിലെ കൃഷണമണിപോലെ കൊണ്ടു നടന്നിരുന്ന ഏട്ടന്മാര്‍ക്കും ഏട്ടത്തിമ്മാര്‍ക്കും അവളെ കാണുന്നതേ വെറുപ്പായി…അങ്ങനെ അകലെയുള്ള ഒരു ബന്ധു വീട്ടിലേക്ക് തന്നെ മാറ്റി..അവിടെ താമസിച്ച് അവരുടെ കുത്തുവാക്കുകളും ശകാരവും ഏറ്റുള്ള ജീവിതത്തിനിടയില്‍ തന്‍െറ കുഞ്ഞിനു ജന്മമേകി..

ഒരിക്കല്‍ ഏട്ടന്മാര്‍ വന്ന് കുഞ്ഞിനെ ഏതെങ്കിലും അനാഥാലയത്തില്‍ ആക്കി തന്നെ ഒരു രണ്ടാം കെട്ടുകാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനു സമ്മതിക്കത്തതിനാല്‍ പിന്നീട് ചിലവിന് തരുന്നത് പോലും നിറുത്തി…പിന്നെ താമസിക്കുന്ന വീട്ടിലെ വീട്ടുജോലി ചെയ്തു ആട്ടു തുപ്പും ഏറ്റ് മോനുവേണ്ടിയുള്ള ജീവിതം..അപ്പോഴാണ് അവിടത്തെ ചേച്ചിയുടെ ഭര്‍ത്താവിന്‍െറ നിരന്തര ശല്യം…ഇനി അവിടെ തുടര്‍ന്നാല്‍ ശരിയാവില്ലാന്ന് തോന്നിയപ്പോള്‍ മോനേയും എടുത്തിറങ്ങി….തന്‍െറ ഒരു കൂട്ടുകാരിവഴി ഒരു ചെറിയ ജോലി ശരിയാക്കിട്ടുണ്ട്. അവിടെയും എത്രനാള്‍ എന്നറിയില്ല…

എങ്കിലും ഇപ്പോള്‍ തനിക്കൊരു ലക്ഷ്യമുണ്ട്…തന്‍െറ മോന് വിദ്യാഭ്യാസത്തേക്കാളും,സമ്പത്തിനേക്കാളും ഒരു സ്ത്രീയെ ബഹുമാനിക്കാന്‍ പഠിപ്പിച്ചു വളര്‍ത്തണം.ഒരു തീക്കനല്‍ തന്‍െറ ഉള്ളിലുണ്ട്..അത് അവനില്‍ കൊളുത്തണം…അമ്മയെ ബഹുമാനിക്കുന്ന,സഹോദരിയെ സ്നേഹിക്കുന്ന ഒരാണും ഒരു പെണ്ണിനെ ചതിക്കില്ല..അതിന് അവര്‍ക്ക് കഴിയില്ല. അവനാണ്…പുരുഷന്‍…അവള്‍ മോനെ ഒന്നുകൂടി നെഞ്ചോടു ചേര്‍ത്തു….ആ ബസ്സിനൊപ്പം അവളുടെ മനസ്സും ലകഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു അപ്പോള്‍….

RELATED ARTICLES

Most Popular

Recent Comments