മെലാനിയ വൈറ്റ്ഹൗസിലേക്ക് താമസം മാറ്റി.

മെലാനിയ വൈറ്റ്ഹൗസിലേക്ക് താമസം മാറ്റി.

0
997
ജോണ്‍സണ്‍ ചെറിയാന്‍.
വാഷിങ്ടൺ: ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ് നാല് മാസത്തിന് ശേഷം പ്രഥമ വനിത മെലാനിയയും മകനും വൈകിയാണെങ്കിലും വൈറ്റ് ഹൗസിലേക്ക് താമസം മാറി. ട്രംപിനൊപ്പം വൈറ്റ് ഹൗസിലേക്ക് മെലാനിയ താമസം മാറാത്തത് ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൊണ്ടാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. അതിനിടയിലാണ് മെലാനിയയുടെ ട്വീറ്റ് പുറത്ത് വരുന്നത്. ട്രംപിനും മകനുമൊപ്പം വൈറ്റ് ഹൗസിലേക്ക്‌ താമസം മാറ്റി എന്ന ട്വീറ്റ് ഞായറാഴ്ച്ചയാണ് മെലാനിയ പോസ്റ്റ് ചെയ്യുന്നത്.
ട്രംപ് അധികാരത്തിലേറിയ ശേഷവും മെലാനിയയും 11വയസ്സുകാരനായ മകൻ ബാരണും ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലായിരുന്നു താമസം. ട്രംപിന്റെയും മെലാനിയയുടെയും മകന്‍ ബാരണിന്റെ പഠനം പൂര്‍ത്തിയാക്കുന്നതു വരെ മകനൊപ്പം നില്‍ക്കേണ്ടതിനാലാണ് മെലാനിയ വൈറ്റ് ഹൗസിലേക്ക് നീങ്ങാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

Share This:

Comments

comments