Tuesday, May 7, 2024
HomeLiteratureഓർമ്മകളും അനുഭവങ്ങളും. (അനുഭവ കഥ)

ഓർമ്മകളും അനുഭവങ്ങളും. (അനുഭവ കഥ)

ഓർമ്മകളും അനുഭവങ്ങളും. (അനുഭവ കഥ)

മിലാല്‍ കൊല്ലം.

ചില കാര്യങ്ങൾ പറയാതിരിക്കാൻ വയ്യ. ഞാൻ വർക്കല ഗുരുവിൻ ശിക്ഷ്യനാണു. ഒരു നാൽപ്പത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ എന്റെ മാമൻ അതായത്‌ അർജ്ജുനൻ മാമൻ പറയുന്നത്‌ കേട്ടിട്ടുണ്ട്‌ ഒരു ജാതി ഒരു മതം ഒരു ദൈവം ചോവനു എല്ലാരും ഇഞ്ഞ്‌ ചോവനിലോട്ട്‌ പോരേ. മാമൻ ഇതു കാണുകയാണെങ്കിൽ വിചാരിക്കും കള്ള കഴിവേറീട മോൻ ഇപ്പോഴും അത്‌ ഓർത്ത്‌ വച്ചിരിക്കുന്നു എന്ന്. ഇതിൽ നിന്ന് ഞാൻ ഒരു കാര്യം പറയുകയാണു. നമ്മൾ കുട്ടികൾ നിൽക്കുമ്പോൾ എന്തും പറയുന്നത്‌ ശ്രദ്ധിക്കുക. കുട്ടികളുടെ മനസിൽ പിടിച്ച്‌ സൂക്ഷിക്കുമ്പോലെ ഈ ലോകത്ത്‌ ഒന്നും കണ്ടു പിടിച്ചിട്ടില്ല എന്നു മാത്രമല്ല ഇനി കണ്ടുപിടിക്കാനും പോകുന്നില്ല.

ഇനി വിഷയത്തിലെയ്ക്ക്‌ വരാം. എന്റെ സുഹൃത്തുക്കളുടെ ക്ഷണം അനുസരിച്ച്‌ നോയമ്പ്‌ തുറക്കലിൽ പങ്കെടുക്കാം എന്ന് വിചാരിച്ചു. അങ്ങനെ ഞാനും പോയി. അവിടെ ചെന്ന് ഇരുന്നു. പക്ഷേ എനിക്ക്‌ അറിയാം ഞാൻ കയ്യിൽ സ്വർണ്ണ മോതിരം ഇട്ടിട്ടുണ്ട്‌ അതുകൊണ്ട്‌ ഞാൻ ഹിന്ദു ആണു എന്ന് എളുപ്പം അറിയാൻ സാധിക്കും. എങ്കിലും ഞാൻ ഇടതു കൈ താഴ്ത്തിയിട്ട്‌ ഇരുന്നു. സത്യം പറയണമല്ലോ ഞാൻ മോതിരമിട്ടന്നോ ഹിന്ദുവാണോ എന്നോരു ചോദ്യം എന്റെ ഇത്രയും കാലത്തേ ഗൾഫ്‌ ജീവിധത്തിൽ ഉണ്ടായിട്ടില്ല.

എന്നെ ഏറ്റവും കൂടുതൽ അസ്വാസ്തമാക്കിയത്‌ നോയുമ്പ്‌ തുറക്കാൻ വന്നിരിക്കുന്നവരെല്ലാം മൊബെയിലും തുറന്ന് വച്ച്‌ വാട്സപ്പിൽ അല്ലെങ്കിൽ ഫെയ്സ്സ്ബുക്കിൽ നോക്കിയിരിക്കുന്നതാണു. എന്റെ സുഹൃത്തുക്കളെ നിങ്ങൾ അമ്പലത്തിൽ പള്ളിയിൽ മസ്ജിത്തിൽ പോകുമ്പോഴെങ്കിലും മൊബെയിൽ ഫോൺ അണച്ച്‌ വച്ചു കൂടെ. എന്റെ അടുത്തിരുന്നവർ ഹിന്ദുക്കൾ ആണോ എന്ന് ഞാൻ നോക്കി. അല്ല മുസ്ലീം സഹോദരങ്ങൾ തന്നെ. മുൻപോക്കേ ഞാൻ കണ്ടിട്ടുണ്ട്‌ ചിലർ മൊബെയിൽ പ്രവർത്തിച്ച്‌ വയ്ക്കും സമയം അറിയാൻ അല്ലെങ്കിൽ നെറ്റിൽ നോക്കി പ്രാർത്തന ചൊല്ലാൻ. ഇത്‌ അതൊന്നുമല്ല.

അവരവർ അവരവരുടെ കാര്യങ്ങൾ നോക്കുന്ന കാലം ആയത്‌ കൊണ്ടാണു ആരും ഒന്നും മിണ്ടാത്തത്‌. നമുക്ക്‌ നമ്മുടെ കാര്യം നോക്കിയാൽ പോരേ?
സുഹൃത്തുക്കളെ ഞാൻ ഒരു കാര്യം പറയാം ഞാൻ ദിവസവും വൈകിട്ട്‌ മുക്കാൽ മണിക്കൂർ നടക്കാൻ പോകും ഈ സമയം ഞാൻ ഫോൺ എടുക്കാറില്ല കാരണം ഫോണിൽ സംസാരിച്ചു കൊണ്ട്‌ നടന്നാൽ പ്രയോജനം ഇല്ലാ എന്ന് വിശ്വാസിക്കുന്ന ഒരാളാണു ഞാൻ.

ഇനി ഒന്നു കൂടി പറയാം നടക്കുന്നവർ അല്ലെങ്കിൽ വ്യായാമം ചെയ്യുന്നവർ ശ്രദ്ധിക്കുക. നിങ്ങൾ നടക്കാൻ എന്ന് പറഞ്ഞ്‌ വീട്ടിൽ നിന്ന് ഇറങ്ങിയിട്ട്‌ എളുപ്പ വഴി നോക്കി വീട്ടിൽ തിരിച്ചു കയറരുത്‌. അരമണിക്കൂർ നടന്നിട്ട്‌ ഒരു കാര്യവും ഇല്ല. അരമണിക്കൂർ കഴിഞ്ഞിട്ട്‌ നിങ്ങൾ എത്ര വ്യായമം ചെയ്യുന്നോ അതിനാണു പ്രയോജനം.

RELATED ARTICLES

Most Popular

Recent Comments