Sunday, December 7, 2025
HomeKeralaഅമ്മയോടൊപ്പം കുളിക്കാനെത്തിയ സഹോദരങ്ങളായ കുട്ടികളെ തെരുവുനായ ആക്രമിച്ചു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

അമ്മയോടൊപ്പം കുളിക്കാനെത്തിയ സഹോദരങ്ങളായ കുട്ടികളെ തെരുവുനായ ആക്രമിച്ചു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

അമ്മയോടൊപ്പം കുളിക്കാനെത്തിയ സഹോദരങ്ങളായ കുട്ടികളെ തെരുവുനായ ആക്രമിച്ചു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
പാലക്കാട്: അമ്മയോടൊപ്പം കുളിക്കാനെത്തിയ സഹോദരങ്ങളായ കുട്ടികളെ തെരുവുനായ ആക്രമിച്ചു. ചെര്‍പ്പുളശേരി കച്ചേരിക്കുന്ന് മാണ്ടക്കരി മനവഴിക്കുന്നിലെ കുളക്കരയിലായിരുന്നു സംഭവം. കുളങ്ങരത്തട്ടില്‍ ഷെരീഫയുടെ മക്കളായ മുഹമ്മദ് യാസിന്‍ (നാലരവയസ്സ്), അനുജന്‍ സുബ്ഹാന്‍ (മൂന്നര വയസ്സ്) എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. അമ്മയും മക്കളും കുളിക്കാനും വസ്ത്രങ്ങള്‍ അലക്കാനുുമായാണ് വൈകീട്ടോടെ കുളക്കരയിലെത്തിയത്. തുടര്‍ന്ന് ഷെരീഫ വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ കുളക്കരയിലിരിക്കുകയായിരുന്ന ഇളയ മകന്‍ സുബ്ഹാന് നേരെയാണ് ആദ്യം തെരുവുനായയുടെ ആക്രമണമുണ്ടായത്.
സുബ്ഹാന്റെ കവിളും ചെവിയും നായ കടിച്ചുകീറി. സുബ്ഹാനെ നായ ആക്രമിക്കുന്നത് കണ്ട് ബഹളംവെച്ച ജ്യേഷ്ഠന്‍ യാസീനും നായയുടെ കടിയേറ്റു. കുട്ടികളുടെയും അമ്മയുടെയും നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസിയും ഓട്ടോഡ്രൈവറുമായ കൂരിക്കാട്ടില്‍ മണിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് രണ്ട് കുട്ടികളെയും ചെര്‍പ്പുളശേരി സിഎച്ച്‌സിയില്‍ എത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കച്ചേരിക്കുന്നില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തെരുവുനായ്ക്കള്‍ രണ്ട് ആടുകളെ കടിച്ചുകൊന്ന സംഭവവമുണ്ടായിരുന്നു. ഇതിനിടെ കുട്ടികളെ ആക്രമിച്ച തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.
RELATED ARTICLES

Most Popular

Recent Comments